Type Here to Get Search Results !

Bottom Ad

ബജറ്റ് നിരാശാജനകം: അഡ്വ.കെ.ശ്രീകാന്ത്

കാസര്‍കോട്:(www.evisionnews.in) ധനമന്ത്രി രോമസ് ഐസക് നിമസഭയില്‍ അവതരിപ്പിച്ച ബജറ്റില്‍ കാസര്‍കോട് ജില്ലയ്ക്ക് സന്തോഷിക്കാനുള്ള യാതൊരു നിര്‍ദേശവും ഇല്ലാത്ത നിരാശജനകമായ ബജറ്റാണെന്ന് ബിജെപി ജില്ല പ്രസിഡന്റ് അഡ്വ.കെ.ശ്രീകാന്ത് ആരോപിച്ചു. കാര്‍ഷികമേഖലയേയും മത്സ്യബന്ധനമേഖലയേയും ഒരുപോലെ അവഗണിച്ചു. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് ആവശ്യമായ പണം നീക്കിവെച്ചില്ല. മനുഷ്യവകാശ കമ്മീഷന്‍ നിര്‍ദേശംപോലും നടപ്പിലാക്കാന്‍ പര്യപ്തമല്ലാത്ത തുകയാണ് നിര്‍ദേശത്തില്‍ ഉള്ളത്. യക്ഷഗാനം, തുളു അക്കാഡമി കള്‍ക്ക് നീക്കിവെച്ച തുക ഭരണപരമായ ചെലവില്‍ പോലും തികയില്ല. ജില്ലയില്‍ കടല്‍ക്ഷോഭം തടയാന്‍ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. ഡോ.പ്രഭാകരന്‍ കമ്മീഷന്‍ നിര്‍ദേശം നടപ്പിലാക്കാന്‍ ശക്തമായ നിര്‍ദേശമില്ലതെ കാസര്‍കോട് പിന്നോക്ക ജില്ലയായി തുടരുന്നു. കേന്ദ്ര പദ്ധതികള്‍ക്ക് ചില ആവര്‍ത്തനങ്ങള്‍ മാത്രമാണ് ബജറ്റില്‍ ഉള്ളതെന്ന് അഡ്വ.കെ.ശ്രീകാന്ത് പറഞ്ഞു.



keywords-k sreekanth-statement-budjet
                                                
                                               

Post a Comment

0 Comments

Top Post Ad

Below Post Ad