തിരുവനന്തപുരം (www.evisionnews.in): പത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ വടക്കേ നടക്ക് സമീപം വന്‍ തീപിടിത്തം. പുലര്‍ച്ചെ നാലുമണിക്കാണ് സംഭവം. ഫയര്‍ ഫോഴ്‌സ് സ്ഥലത്തെത്തി തീയണച്ചു. രക്ഷാപ്രവര്‍ത്തനത്തിനിടെ രണ്ട് ഫയര്‍ഫോഴ്‌സ് ജീവനക്കാര്‍ക്ക് നിസാര പരിക്കേറ്റു.
വടക്കേ നടക്ക് സമീപത്തുള്ള പോസ്റ്റ് ഓഫീസും ഗോഡൗണും തീപിടിത്തത്തില്‍ കത്തിനശിച്ചു. ചപ്പ് ചവറുകളില്‍ നിന്ന് തീപടര്‍ന്നെന്നാണ് പ്രാഥമിക നിഗമനം. തീപിടിത്തത്തെ കുറിച്ച് അന്വേഷണം നടത്തുമെന്ന് ദേവസ്വം മന്ത്രി കടകം പള്ളി സുരേന്ദ്രന്‍ പറഞ്ഞു. റവന്യു വകുപ്പായിരിക്കും അന്വേഷണം നടത്തുകയെന്നും അദ്ദേഹം അറിയിച്ചു.
keywords:kerala-thiruvananthapuram-fire-in-sree-padmanabha-temple
Post a Comment
0 Comments