കോയമ്പത്തൂര്‍ (www.evisionnews.in): നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയും കൂട്ടാളി വിജേഷുമായി അന്വേഷണസംഘം കോമ്പത്തൂരില്‍. പ്രതികള്‍ കോടതിയിലെത്തിയ ബൈക്കിന്റെ ഉടമയെ കണ്ടെത്തി. കോയമ്പത്തൂര്‍ പീളമേട് സ്വദേശി സെല്‍വനാണു ബൈക്കിന്റെ ഉടമസ്ഥന്‍. ഇവിടെയുള്ള ഒളിസങ്കേതത്തില്‍നിന്നു ബൈക്കുമായി കൊച്ചിയിലേക്ക് എത്തുകയായിരുന്നു സുനിയും വിജേഷും.
അതേസമയം, ഇരുവരെയും കോയമ്പത്തൂരിലെത്തിച്ചുള്ള തെളിവെടുപ്പു തുടരുകയാണ്. ഇരുവരും ഒളിവില്‍ കഴിഞ്ഞിരുന്ന പീളമേട് ശ്രീറാം കോളനിയിലെ വീട്ടിലാണു തെളിവെടുപ്പ്. പുലര്‍ച്ചെ 4.10 ഓടെ ആലുവ ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ തെളിവെടുപ്പിനായി കൊണ്ടുപോയത്. പ്രതികള്‍ ഒളിവില്‍ കഴിഞ്ഞിരുന്ന വീട് കണ്ടെത്തി. പ്രതികളെ സഹായിച്ചയാള്‍ ഒളിവിലാണ്.
നടിയെ ആക്രമിച്ചു മുങ്ങിയ ശേഷമുള്ള രാത്രികളിലെല്ലാം വഴിവക്കിലോ, കടത്തിണ്ണയിലോ, ഒഴിഞ്ഞ കെട്ടിടത്തിനു മുകളിലോ ആണു രാത്രി കഴിച്ചുകൂട്ടിയതെന്നു സുനി മൊഴി നല്‍കിയിരുന്നു. കയ്യില്‍ പണമില്ലാത്തതിനാലാണു ലോഡ്ജുകളിലും മറ്റും തങ്ങാതിരുന്നത്. അറസ്റ്റിലാകുന്നതിന്റെ തലേന്നു തന്നെ ജില്ലയിലെത്തിയിരുന്നുവെന്നും കോലഞ്ചേരിയിലെ കെട്ടിടത്തിനു മുകളിലാണു രാത്രി കഴിച്ചുകൂട്ടിയതെന്നും ചോദ്യം ചെയ്യലിനിടെ സുനി വെളിപ്പെടുത്തി.
keywords:kerala-koyambathoor-actress-attack-case-evidence-collection
Post a Comment
0 Comments