കൊച്ചി (www.evisionnews.in): നടിയെ അക്രമിച്ചത് തട്ടിക്കൊണ്ടുപോകാന്‍ ക്വട്ടേഷനിട്ടത് ഒരു സ്ത്രീയാണെന്നും അക്രമത്തിനിടെ പള്‍സര്‍ സുനി ഇക്കാര്യം പലതവണ നടിയോട് പറഞ്ഞിരുന്നതായും അറസ്റ്റിലായ മണികണ്ഠന്‍ പോലീസിനോട് മൊഴി നല്‍കി. നടിയുടെ മൊഴിയിലും സമാനമായ പരാമര്‍ശമുണ്ടെങ്കിലും പോലീസ് ഇക്കാര്യം മുഖവിലക്കെടുത്തിട്ടില്ല.
നടിയെ തട്ടിക്കൊണ്ടുപോകുന്ന കാര്യത്തെപ്പറ്റി തനിക്കറിയില്ലായിരുന്നുവെന്നും പള്‍സര്‍ സുനി വിളിച്ചതിനെ തുടര്‍ന്ന് താന്‍ ഒപ്പം ചേരുകയായിരുന്നുവെന്നാണ് മണികണ്ഠന്‍ ആദ്യം പോലീസിന് മൊഴി നല്‍കിയത്. എന്നാല്‍ വിശദമായ ചോദ്യം ചെയ്യലിനിടെയാണ് മണികണ്ഠന്റെ പുതിയ വെളിപ്പെടുത്തല്‍. സംഭവ ദിവസം നടിയുടെ വാഹനത്തില്‍ കയറിയതിന് പിന്നാലെ നടി പള്‍സര്‍ സുനിയെ തിരിച്ചറിഞ്ഞു. ഇക്കാര്യം മനസിലാക്കിയതോടെയാണ് സംഭവം ക്വട്ടേഷനാണെന്ന് സുനി നടിയോട് വെളിപ്പെട്ടുത്തിയത്. ഒരു സ്ത്രീ പറഞ്ഞിട്ടാണ് താന്‍ വന്നതെന്നും ഇതാരാണെന്ന് നിങ്ങള്‍ക്കറിയാമല്ലോ എന്നും സുനി നടിയോട് പറഞ്ഞതായി മണികണ്ഠന്‍ അന്വേഷണ സംഘത്തോട് വെളിപ്പെടുത്തി.
നടി എതിര്‍ക്കാന്‍ ശ്രമിച്ചപ്പോള്‍ ഇക്കാര്യം ആവര്‍ത്തിച്ചതായും മണികണ്ഠന്റെ മൊഴിയിലുണ്ട്. എന്നാല്‍ ഈ സ്ത്രീയുടെ പേരോ മറ്റുവിവരങ്ങളോ പിന്നീട് സുനിയോട് ചോദിച്ചെങ്കിലും വെളിപ്പെടുത്താന്‍ തയാറായില്ലെന്നും മണികണ്ഠന്‍ പോലീസിനോട് പറഞ്ഞു.
Post a Comment
0 Comments