മുള്ളേരിയ (www.evisionnews.in): മലയോര മേഖലയിലെ റോഡുകളുടെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ പ്രക്ഷോഭത്തിനിറങ്ങുന്നു. ചെര്‍ക്കള- കല്ലെടുക്ക, ബദിയടുക്ക- സുള്ള്യപദവ്, മുള്ളേരിയ ആര്‍ളപദവ് എന്നീ റോഡുകളുടെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ടാണ് ജനകീയ സമരസമിതി പ്രക്ഷോഭത്തിനിറങ്ങുന്നത്. ഇതേ ആവശ്യം ഉന്നയിച്ച് നേരത്തെ സമരം നടത്തിയിരുന്നെങ്കിലും അധികൃതരുടെ ഭാഗത്ത് നിന്ന് ഒരു നടപടിയും ഉണ്ടായില്ല. ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയായിട്ടും റോഡ് പണി തുടങ്ങാന്‍ അധികൃതര്‍ വിമുഖത കാട്ടുവെന്നും നാട്ടുകാര്‍ ആരോപിക്കുന്നു.
കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാറിന്റെ കാലത്ത് അനുവദിച്ച റോഡുകളുടെ പണി തന്നെ പൂര്‍ത്തിയായിട്ടില്ല. റോഡുകളുടെ ശോചനീയാവസ്ഥ സംബന്ധിച്ച് നാട്ടുകാരുടെ നേതൃത്വത്തില്‍ ബദിയടുക്കയിലെ പി.ഡബ്ല്യൂ.ഡി ഓഫീസില്‍ അന്വേഷിക്കാന്‍ ചെല്ലുമ്പോഴെല്ലാം ആളില്ലാ കസേരകളെയാണ് അവിടെ കാണേണ്ടിവരുന്നതെന്നും സമരസമിതി അംഗങ്ങള്‍ പറയുന്നു.
ജനകീയ പ്രക്ഷോഭ പരിപാടികളുടെ പ്രഖ്യാപനം ഫെബ്രുവരി പത്തിന് നടത്താനും തീരുമാനിച്ചു. യോഗത്തില്‍ സമരസമിതി ചെയര്‍മാന്‍ മാഹിന്‍ കേളോട്ട് അധ്യക്ഷത വഹിച്ചു. ബാലകൃഷ്ണ ഷെട്ടി, രാമപാട്ടാളി, അന്‍വര്‍ ഓസോണ്‍, ഷംസുദ്ദീന്‍ കിന്നിംഗാര്‍, അഷ്‌റഫ് മുനിയൂര്‍, അലി തുപ്പക്കല്ല്, ബി.കെ യൂസുഫ് മൗലവി സംബന്ധിച്ചു.
Post a Comment
0 Comments