എടനീര്‍ (www.evisionnews.in): ചെര്‍ക്കള റെയ്ഞ്ച് ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ഇസ്ലാമിക് കലാമേള എടനീര്‍ ഉസ്താദ് നഗറില്‍ ജംഇയ്യത്തുല്‍ ഖുതുബാഅ് ട്രഷറര്‍ ഇ.പി ഹംസത്തുസഅദി ബെളിഞ്ചം ഉദ്ഘാടനം ചെയ്തു. മുഹമ്മദ് കുഞ്ഞി എടനീര്‍ പതാക ഉയര്‍ത്തി. 326 പോയിന്റ് നേടി ചെര്‍ക്കള ഖുവ്വത്തുല്‍ ഇസ്ലാം ഹയര്‍ സെക്കണ്ടറി മദ്രസ ചാമ്പ്യന്മാരായി.
151 പോയിന്റുമായി പൊടിപ്പള്ളം അസാസുല്‍ ഇസ്ലാം മദ്രസ രണ്ടാം സ്ഥാനവും 139 പോയിന്റുമായി ബേവിഞ്ച മഅ്ദനുല്‍ ഉലൂം മദ്റസ മൂന്നാം സ്ഥാനവും നേടി. സൂപ്പര്‍ സീനിയര്‍ വിഭാഗത്തില്‍ ചെര്‍ക്കള മദ്രസ ഒന്നാം സ്ഥാനവും ബേവിഞ്ച രണ്ടാം സ്ഥാനവും നേടി. സീനിയര്‍ വിഭാഗത്തില്‍ ചെര്‍ക്കള ഒന്നാം സ്ഥാനവും പൊടിപ്പള്ളം മദ്രസ രണ്ടാം സ്ഥാനവും നേടി. ജൂനിയര്‍ വിഭാഗത്തില്‍ ബേവിഞ്ച മദ്രസയും സബ്ജൂനിയര്‍ വിഭാഗത്തില്‍ ചെര്‍ക്കള മദ്രസയും ഒന്നാമതെത്തി. കലാപ്രതിഭകളായി അഹ്മദ് സല്‍സബീല്‍ ചെര്‍ക്കള (സബ്ജൂനിയര്‍), അബ്ദുല്‍ മുസവ്വിര്‍ ബേവിഞ്ച (ജൂനിയര്‍), സഈദ് അന്‍വര്‍ ചെര്‍ക്കള (സീനിയര്‍), ആബിദ് വക്കീല്‍ ചെര്‍ക്കള (സൂപ്പര്‍ സീനിയര്‍) എന്നിവരെ തെരഞ്ഞെടുത്തു.
സയ്യിദ് എം.എസ് തങ്ങള്‍ മദനി ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് വിതരണം ചെയ്തു. ലത്തീഫ് മൗലവി ചെര്‍ക്കള അധ്യക്ഷത വഹിച്ചു. മുഹമ്മദ് കു്്ഞ്ഞി എടനീര്‍, നൗഫല്‍ ദാരിമി, ജെ.പി മുഹമ്മദ് ദാരിമി, ഹസൈനാര്‍ മദനി, മുഹമ്മദ് ഫൈസി ബേര്‍ക്ക, അബൂബക്കര്‍, അബ്ദുല്‍ റഹ്മാന്‍, അഷ്റഫ് എടനീര്‍, കെ.എം അബ്ദുല്ല ഹാജി, ശാഫി ഹാജി പൊടിപ്പള്ളം, സലാം മൗലവി, സി.എം മൊയ്തു മൗലവി, സി.പി മൊയ്തു മൗലവി സംബന്ധിച്ചു.
Post a Comment
0 Comments