ആലംപാടി (www.evisionnews.in): തകര്‍ന്നു തരിപ്പണമായ ആലംപാടി-മാന്യ റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നും മെക്കാഡം ടാറിംഗ് നടത്തണമെന്നുമാവശ്യപ്പെട്ട് പി കരുണാകരന്‍ എം.പിക്ക് ആലംപാടി ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ് (ആസ്‌ക് ആലംപാടി) റോഡ് നിവേദനം നല്‍കി.ദേശീയ പാതയേയും സംസ്ഥാന പാതയേയും ബന്ധിപ്പിക്കുന്ന ജില്ലയിലെ പ്രധാന റോഡുകളിലൊന്നാണ് നായന്മാര്‍മൂല ആലാംപാടി-മാന്യ റോഡ് ഇതിലൂടെ ദിവസേന റൂട്ട് ബസുകളും നൂറുകണക്കിന് മറ്റു വാഹനങ്ങളും യാത്ര ചെയ്യുന്നു.
സ്‌കൂളുകളിലേക്കും, പള്ളികള്‍ക്കും ദിനേന ആയിരക്കണക്കിന് പേര്‍ ഉപയോഗിക്കുന്ന റോഡ് വര്‍ഷങ്ങളായി പൂര്‍ണമായും തകര്‍ന്ന നിലയിലാണ്. തകര്‍ന്ന റോഡ് എത്രയും പെട്ടെന്ന് നന്നാക്കി ജനങ്ങള്‍ക്ക് ഗതാഗത യോഗ്യമാക്കണമെന്നു ആസ്‌ക് ഭാരവാഹികള്‍ എം പിയോട് ആവശ്യപ്പെട്ടു. ആലാംപാടി ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബിന്റെ സഹകരണത്തോടെ നെഹ്‌റു യുവകേന്ദ്രയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന ലീഡര്‍ഷിപ് ക്യാമ്പ് സന്ദര്‍ശന വേളയിലാണ് ക്ലബ് പ്രതിനിധികള്‍ നിവേദനം സമര്‍പ്പിച്ചത്.
Post a Comment
0 Comments