Type Here to Get Search Results !

Bottom Ad

നീതിനിഷേധത്തിനെതിരെ മനുഷ്യാവകാശ സമ്മേളനം: ഇന്ന് സമസ്ത നേതാക്കള്‍ പങ്കെടുക്കും


കാസര്‍കോട് (www.evisionnews.in): സമസ്ത വൈസ് പ്രസിഡണ്ടും നിരവധി മഹല്ലുകളുടെ ഖാസിയുമായിരുന്ന സി.എം അബ്ദുല്ല മൗലവിയുടെ ദുരൂഹമരണം നടന്നിട്ട് ഏഴു വര്‍ഷം പൂര്‍ത്തിയാക്കുന്ന ഇന്ന് എസ്.കെ.എസ്.എസ്.എഫ് ജില്ലാ കമ്മിറ്റി മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ നീതിനിഷേധത്തിനെതിരെ നടത്തുന്ന മനുഷ്യാവകാശ സമ്മേളനത്തില്‍ സമസ്ത പ്രസിഡണ്ട് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങളും ജനറല്‍ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്ലിയാരും പങ്കെടുക്കും. 

ഉച്ചക്ക് രണ്ടു മണിക്ക് നടക്കുന്ന പരിപാടിയില്‍ എസ്.എം.എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി ഉമര്‍ ഫൈസി മുക്കം, എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി അബ്ദുസമദ് പൂക്കോട്ടൂര്‍, അഡ്വ. ത്വയ്യിബ് ഹുദവി, അഡ്വ. പൗരന്‍ തുടങ്ങിയവരും സംബന്ധിക്കുന്നുണ്ട്.

സി.എം ഉസ്താദിന്റെ മരണവുമായി ബന്ധപ്പെട്ട കേസ് സിബിഐ ആത്മഹത്യയാക്കി മാറ്റി അവസാനിപ്പിക്കാനാണ് ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ഈ സാഹചര്യത്തിലാണ് മുശാവറയില്‍ ചര്‍ച്ചചെയ്ത് കേസില്‍ വീണ്ടും അന്വേഷണം ആവശ്യപ്പെട്ട് സമസ്ത രംഗത്ത് വന്നിരിക്കുന്നത്. 

Post a Comment

0 Comments

Top Post Ad

Below Post Ad