നെല്ലിക്കട്ട (www.evisionnews.in): ചാര്‍ജിംഗ് ടു സ്റ്റുഡന്റ് ഷിപ്പ് എന്ന പ്രമേയത്തില്‍ എം.എസ്.എഫ് കാസര്‍കോട് മണ്ഡലം കമ്മിറ്റി നെല്ലിക്കട്ട പി.ബി.എം സ്‌കൂളില്‍ സംഘടിപ്പിച്ച ഏക ദിന കൗണ്‍സില്‍ ക്യാമ്പ് 'പ്ലാഡോ17' സംഘടനാ പ്രവര്‍ത്തകര്‍ക്ക് പുത്തനുണര്‍വ് പകരുന്നതായി. എം.എസ്.എഫ് പ്രഥമ സംസ്ഥാന ജനറല്‍ സെക്രട്ടറിയുടെ നാമത്തില്‍ ഒരുക്കിയ വേദിയില്‍ പ്രിയ നേതാവിന്റെ സ്മരണകള്‍ നിറഞ്ഞു. സംഘാടക മികവ് കൊണ്ട് ശ്രദ്ധേയമായ ക്യാമ്പില്‍ രാഷ്ട്രീയം, വിദ്യാഭ്യാസം, പരിസ്ഥിതി എന്നി പ്രമേയങ്ങള്‍ അവതരിപ്പിച്ചു. സംഘടന രംഗത്തെ ചൂടേറിയ ചര്‍ച്ചകള്‍ക്കും ക്യാമ്പ് വേദിയായി. സംസ്ഥാന എം.എസ്.എഫ് പ്രസിഡണ്ട് മിസ്ഹബ് കഴിയരൂര്‍ ഉദ്ഘാടനം ചെയ്തു. ടി.എന്‍ ഖാദര്‍, ഇബ്രാഹിം പള്ളങ്കോട് ക്ലാസെടുത്തു.
വാര്‍ഷിക കൗണ്‍സില്‍ എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. അനസ് എതിര്‍ത്തോട് അധ്യക്ഷത വഹിച്ചു. എ.എം കടവത്ത്, അബദുല്ലക്കുഞ്ഞി ചെര്‍ക്കള, മാഹിന്‍ കേളോട്, ഹാഷിം ബംബ്രാണി, ആബിദ് ആറങ്ങാടി, അഷ്‌റഫ് എടനീര്‍, ഹമീദ് സി ഐ, ഇ അബൂബക്കര്‍ ഹാജി, സിബി അബ്ദുല്ല ഹാജി, അബ്ബാസ് ബീഗം, ടി.എം ഇഖ്ബാല്‍, ബി.കെ അബ്ദുസ്സമദ്, ബേര്‍ക്ക അബദുല്ല ഹാജി, മന്‍സൂര്‍ മല്ലത്ത്, സിദ്ധീഖ് സന്തോഷ് നഗര്‍, പി.ഡി നൂറുദ്ധീന്‍ , പി.ഡി എ റഹ്മാന്‍, അസറുദ്ധീന്‍ എതിര്‍ത്തോട്, ശംസുദ്ധീന്‍ കിന്നിംഗാര്‍, മുഹമ്മദ് കുഞ്ഞി ഉളുവാര്‍, സി.ടി റിയാസ്, ബേര്‍ക്ക ഹുസൈന്‍ ഹാജി, ഹാരിസ് തായല്‍, റഫീഖ് കേളോട്, ഖയ്യൂം മാന്യ, പി.വൈ ആസിഫ് , നവാസ് കുഞ്ചാര്‍, സഹദ് ബാങ്കോട്, സാബിത്ത് സി.സി റോഡ്, നിസാം ഹിദായത്ത് നഗര്‍, സക്കീര്‍ ബദിയടുക്ക, സലാം ബെളിഞ്ചം, താഹ ചേരൂര്‍, അന്‍സാഫ് കുന്നില്‍ സംസാരിച്ചു.
Post a Comment
0 Comments