കാഞ്ഞങ്ങാട് (www.evisionnews.in): ഗള്‍ഫില്‍ പാര്‍ട്ണര്‍ഷിപ്പ് ബിസിനസ് നടത്തി കൂട്ടാളിയെ വഞ്ചിച്ച് നാട്ടിലേക്ക് മുങ്ങിയ യുവാവിനെതിരെ പോലീസ് കേസെടുത്തു. അജാനൂര്‍ മാണിക്കോത്തെ കുഞ്ഞഹമ്മദ് ഇബ്രാഹിം കുട്ടിയുടെ മകന്‍ സമീര്‍ ഇബ്രാഹിമി(37)നെതിരെയാണ് വഞ്ചനാക്കുറ്റത്തിന് ഹൊസ്ദുര്‍ഗ് പോലീസ് കേസെടുത്തത്.
കണ്ണൂര്‍ അഴീക്കോട് ചക്കരപ്പാറയിലെ എം.എ അബൂബക്കറിന്റെ മകന്‍ കളത്തില്‍ യൂസഫി(57)ന്റെ പരാതിയിലാണ് കേസ്. അബൂദാബിയില്‍ എലക്ട്രാറോഡില്‍ റെഡിമെയ്ഡ് ഷോപ്പ് നടത്തിവന്നിരുന്ന പ്രതി ബിസിനസില്‍ പാര്‍ട്ണറാക്കാമെന്നും എട്ടുലക്ഷം രൂപ മുന്‍കൂര്‍ തന്നാല്‍ പ്രതിമാസം 20000 രൂപ ലാഭവിഹിതം നല്‍കാമെന്നും പറഞ്ഞ് ഗള്‍ഫില്‍ ജോലി ചെയ്തുവന്നിരുന്ന പരാതിക്കാരനില്‍ നിന്നും എട്ടുലക്ഷം രൂപ വാങ്ങിയ ശേഷം പാര്‍ട്ണര്‍ഷിപ്പോ ലാഭവിഹിതമോ പണമോ നല്‍കാതെ വഞ്ചിച്ചുവെന്നും പിന്നീട് പരാതിക്കാരനറിയാതെ പ്രതി നടത്തിവന്ന റെഡിമെയ്ഡ് കട രാധാകൃഷ്ണന്‍ എന്നയാള്‍ക്ക് വില്‍പ്പന നടത്തി നാട്ടിലേക്ക് മുങ്ങിയെന്നുമാണ് പരാതി.
Post a Comment
0 Comments