ചട്ടഞ്ചാല്‍:(www.evisionnews.in)ചട്ടഞ്ചാലിൽ കഞ്ചാവ് വിൽപന കേന്ദ്രങ്ങൾ തീവെച്ച് നശിപ്പിച്ച സംഭവത്തിൽ 30 ഓളം പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. ചട്ടഞ്ചാലില്‍ പ്രതിഷേധവുമായി ഒത്തുകൂടിയ ജനങ്ങള്‍ നാല് പെട്ടിക്കടകളാണ് തീവെച്ച് നശിപ്പിച്ചത്. സംഭവത്തില്‍ വിദ്യാനഗര്‍ പോലീസ് കണ്ടാലറിയാവുന്ന 30 ഓളം പേര്‍ക്കെതിരെ കേസെടുക്കുകയും വ്യാപാരി വ്യവസായി ഏകോപന സമിതി ചട്ടഞ്ചാല്‍ യൂണിറ്റ് പ്രസിഡന്റ് ഖാദര്‍ കണ്ണമ്പള്ളിയെ (50) അറസ്റ്റുചെയ്യുകയും ചെയ്തു. കഞ്ചാവ് മാഫിയാസംഘം പോലീസിന് മുന്നില്‍വെച്ച് നടത്തിയ അക്രമത്തില്‍ പരിക്കേറ്റ ഖാദര്‍ ചെങ്കള നായനാര്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു. ഇവിടെവെച്ചാണ് ഖാദറിനെ ബുധനാഴ്ച രാവിലെ പോലീസ് അറസ്റ്റുചെയ്തത്.സംഭവത്തിൽ പ്രതിഷേധിച്ച്ചട്ടഞ്ചാലിലെ വ്യാപാരികള്‍ കടകള്‍പൂട്ടി ഹര്‍ത്താല്‍ ആചരിച്ചു. കഴിഞ്ഞദിവസം രാത്രി പള്ളിയില്‍ പ്രാര്‍ത്ഥനകഴിഞ്ഞ് റോഡ് മുറിച്ചുകടക്കുന്നതിനിടെ ചട്ടഞ്ചാല്‍ കുന്നുപാറയിലെ കുഞ്ഞഹമ്മദ് എന്ന മിഠായി കുഞ്ഞാമു (80) കാറിടിച്ച് മരിച്ചിരുന്നു. അപകടംവരുത്തിയ കാര്‍ കഞ്ചാവ് മാഫിയാ സംഘത്തിന്റേതാണെന്ന് ആരോപിച്ചാണ് നാട്ടുകാര്‍ പ്രതിഷേധവുമായി ചട്ടഞ്ചാല്‍ ടൗണില്‍ ഒത്തുകൂടിയത്.പ്രതിഷേധക്കാർ തുടർന്ന് ആരോപണ വിധേയ മായ പെട്ടിക്കടകൾ അഗ്നിക്കിരയാക്കുകയായിരുന്നു.ഇതിന്റെ പേരിൽ നാട്ടുകാരെയെല്ലാം പ്രതിയാക്കി പോലീസ് ജാമ്യമില്ലാ വകുപ്പുകള്‍ ചേർത്ത് അംഗീകരിക്കാനാവില്ലെന്ന നിലപാടിലാണ് പ്രതിഷേധക്കാർ.വിഷയത്തിൽ ശക്തമായ പ്രക്ഷോഭ പരിപാടികൾ സംഘടിപ്പിക്കുവാനുള്ള ഒരുക്കവും നടന്നു വരുന്നു.keywords-chattanchal-protest ganja mafia-police case
Post a Comment
0 Comments