തിരുവനന്തപുരം (www.evisionnews.in): മുഖ്യമന്ത്രി പിണറായി വിജയന്റെ മംഗളൂരു പ്രസംഗത്തെ പ്രശംസിച്ച് പി.സി ജോര്‍ജ് എം.എല്‍.എ. മംഗളൂരുവിലെ മുഖ്യമന്ത്രിയുടെ പ്രസംഗം കൃത്യമായിരുന്നെന്നും കാലുകുത്താന്‍ അനുദിക്കില്ലെന്ന് പറഞ്ഞിടത്ത് പറയേണ്ട കാര്യങ്ങള്‍ അദ്ദേഹം പറഞ്ഞുവെന്നും പി.സി ജോര്‍ജ് പറഞ്ഞു.
കര്‍ണാടകത്തില്‍ കാലു കുത്താന്‍ അനുവദിക്കില്ലെന്ന സംഘപരിവാര്‍ ഭീഷണിക്ക് കടുത്ത ഭാഷയിലായിരുന്നു മുഖ്യമന്ത്രി മറുപടി നല്‍കിയത്. ഒരു ദിവസം ആകാശത്തുനിന്ന് പൊട്ടി വീണ ആളല്ല ഞാന്‍. മുഖ്യമന്ത്രി ആയതു കൊണ്ടാണ് ഒരു സംസ്ഥാനത്ത് ചെല്ലുമ്പോള്‍ ആ സര്‍ക്കാര്‍ പറയുന്ന കാര്യങ്ങള്‍ അനുസരിച്ചത്. അതുകൊണ്ടാണ് സര്‍ക്കാര്‍ പോകരുതെന്നു പറഞ്ഞ സ്ഥലങ്ങളില്‍ പോകാതിരുന്നതും.
മുഖ്യമന്ത്രി അല്ലാത്ത പിണറായി വിജയന്‍ ആയിരുന്നെങ്കില്‍ ഇന്നു താന്‍ എല്ലായിടത്തും എത്തിയേനെ. തടയാന്‍ നിങ്ങള്‍ക്കാകുമായിരുന്നില്ലെന്നും പിണറായി കൂട്ടിച്ചേര്‍ത്തു. തനിക്കു സുരക്ഷ ഒരുക്കിയ കര്‍ണാടക സര്‍ക്കാരിനെ അഭിനനന്ദിക്കുന്നതായും പിണറായി പറഞ്ഞിരുന്നു. തടയുമെന്ന സംഘപരിവാറിന്റെ ഭീഷണി തള്ളി മംഗളൂരുവിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയന് പഴുതടച്ച സംരക്ഷണമാണ് കര്‍ണാടക സര്‍ക്കാര്‍ നല്‍കിയത്. പ്രസംഗത്തില്‍ കര്‍ണാടകയിലെ കോണ്‍ഗ്രസ് സര്‍ക്കാറിനെയും പിണറായി പ്രകീര്‍ത്തിച്ചിരുന്നു.
Post a Comment
0 Comments