കാസര്‍കോട് (www.evisionnews.in): രാജ്യത്ത് 56 കേന്ദ്രങ്ങളില്‍ പോസ്റ്റ് ഓഫീസുകളില്‍ അനുവധിച്ച പാസ്‌പോര്‍ട്ട് സേവാകേന്ദ്രങ്ങളില്‍ ജില്ലക്ക് കാസര്‍കോട് ഹെഡ് പോസ്റ്റ് ഓഫീസില്‍ അനുവധിച്ചത് തുടങ്ങാന്‍ വൈകുന്നതില്‍ പ്രതിഷേധിച്ച് മുസ്ലിം യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. പി.കരുണാകരന്‍ എം.പിയുടെ കഴിവ് കേടാണ് പാസ്‌പോര്‍ട്ട് സേവാകേന്ദ്രം തുടങ്ങുന്നത് വൈകാന്‍ കാരണമെന്ന് മാര്‍ച്ച് ഉദ്ഘാടനം ചെയ്ത മുസ്ലിം ലീഗ് ജില്ലാ ട്രഷറര്‍ എ അബ്ദുല്‍ റഹ്മാന്‍ പറഞ്ഞു. കാസര്‍കോടിനൊപ്പം കേരളത്തിന് അനുവധിച്ച പത്തനംതിട്ട, കവരത്തി കേന്ദ്രങ്ങള്‍ നാളെ മുതല്‍ പ്രവര്‍ത്തനം ആരംഭിക്കുമ്പോള്‍ നമ്മുടെ എം.പി ഇക്കാര്യത്തില്‍ രാഷ്ട്രീയം കളിച്ച് നടക്കുകയാണ് ഇതിനെതിരെ ശക്തമായ ജനവികാരം ഉണരണമെന്നും അബ്ദുല്‍ റഹ്മാന്‍ പറഞ്ഞു.
മണ്ഡലം പ്രസിഡന്റ് സഹീര്‍ ആസിഫ് അദ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി എ.കെ.എം അഷ്‌റഫ്, ജില്ലാ പ്രസിഡന്റ് അഷ്‌റഫ് എടനീര്‍, ജനറല്‍ സെക്രട്ടറി ടി.ഡി കബീര്‍, നേതാക്കളായ അബ്ദുല്ല കുഞ്ഞി ചെര്‍ക്കള, വി.എം മുനീര്‍, മൊയ്തീന്‍ കൊല്ലമ്പാടി, യൂസുഫ് ഉളുവാര്‍, നാസര്‍ചായിന്റടി, സെഡ്.എ കയ്യാര്‍, സിദ്ധീഖ് സന്തോഷ് നഗര്‍, സൈഫുള്ളതങ്ങള്‍, ഹാരിസ് തൊട്ടി, ഹമീദ് ബെദിര, ഖാലിദ് പച്ചക്കാട്, മുഹമ്മദ് കുഞ്ഞി ഹിദായത്ത് നഗര്‍, ഹാഷിം ബംബ്രാണി, സലീം അക്കര, പ്രസംഗിച്ചു. അജ്മല്‍ തളങ്കര, സി.ഐ.എ ഹമീദ്, റഷീദ് തുരുത്തി, ഹാരിസ് തായല്‍, സി.ടി. റിയാസ്, സിദ്ധീഖ് ബേക്കല്‍, മുജീബ് കമ്പാര്‍, അനസ് എതൃത്തോട്, നവാസ് കുഞ്ചാര്‍, നൗഫല്‍ തായല്‍ തുടങ്ങിയവര്‍ മാര്‍ച്ചിന് നേതൃത്വം നല്‍കി.
Post a Comment
0 Comments