പുത്തിഗെ (www.evisionnews.in): സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് പ്രസിഡണ്ടും രണ്ടര പതിറ്റാണ്ടിലേറെ കാസര്‍കോട് സംയുക്ത ജമാഅത്ത് ഖാസിയുമായിരുന്ന ടി.കെ.എം ബാവ മുസ്ലിയാരുടെ സ്മരണക്കായി പുത്തിഗെ കളത്തൂര്‍ ഖാസി നഗറില്‍ ബാവാ ഉസ്താദ് ഇസ്ലാമിക് അക്കാദമിയുടെ ശിലാസ്ഥാപന കര്‍മം മാര്‍ച്ച് രണ്ടിന് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ നിര്‍വ്വഹിക്കും.
പരിപാടിയുടെ സ്വാഗത സംഘം ഓഫീസ് കളത്തൂര്‍ ഖാസി നഗറില്‍ പി.ബി അബ്ദുല്‍ റസാഖ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് അബ്ബാസ് ഫൈസി പുത്തിഗെയുടെ അധ്യക്ഷത വഹിച്ചു. സയ്യിദ് ശമീം തങ്ങള്‍ കുമ്പോല്‍ ഉദ്ഘാടനം ചെയ്തു. എം. അബ്ദുല്ല മുഗു, കണ്ടത്തില്‍ മുഹമ്മദ് കുഞ്ഞി ഹാജി, ഇസ്മായില്‍ ഹാജി കണ്ണൂര്‍, ഷാഫി ഹാജി അരോളി, ഖാസിം ഫൈസി സീതാംഗോളി, നാസര്‍ ഫൈസി അംഗടിമുഗര്‍, എ.കെ മുഹമ്മദ്, യു.കെ അഷ്‌റഫ്, എം.എച്ച് അബ്ദുല്‍ റഹിമാന്‍, സി.എം അബ്ദുല്ല ചള്ളങ്കയം, അജുവദ് റഹ്മാന്‍ കയ്യംകൂടല്‍, ഉമര്‍ സഅദി, സിറാജ് ഫൈസി ചേരാല്‍, റഫീഖ് ദാരിമി സംസാരിച്ചു.
Post a Comment
0 Comments