ന്യൂഡല്‍ഹി (wwww.evisionnews.in): സമാധാന നൊബേല്‍ പുരസ്‌കാര ജേതാവ് കൈലാഷ് സത്യാര്‍ത്ഥിയുടെ വീട്ടില്‍ നിന്ന് കഴിഞ്ഞ ദിവസം മോഷണം പോയ നൊബേല്‍ ഫലകവും പുരസ്‌കാരത്തിന്റെ മാതൃകയും കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് മൂന്നുപേരെ ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്തു.
തെക്കു കിഴക്കന്‍ ഡല്‍ഹിയിലുള്ള കാല്‍ക്കാജിയിലെ സത്യാര്‍ത്ഥിയുടെ അപ്പാര്‍ട്‌മെന്റില്‍ കഴിഞ്ഞ ചൊവ്വാഴ്ചയാണ് മോഷണം നടന്നത്. നൊബേല്‍ പുരസ്‌കാരത്തിന്റെ യഥാര്‍ത്ഥ പതിപ്പ് സത്യാര്‍ത്ഥി 2015 ജനുവരിയില്‍ രാഷ്ട്രപതി ഭവന്‍ മ്യൂസിയത്തിലേക്ക് സംഭാവന ചെയ്തിരുന്നു. സത്യാര്‍ത്ഥി യുഎസ് സന്ദര്‍ശനത്തിലായതിനാല്‍ വീട് അടച്ചിട്ടിരിക്കുകയായിരുന്നു. ഈ സമയത്താണ് മോഷണം നടന്നത്. പിറ്റേന്ന് സത്യാര്‍ഥിയുടെ ഡ്രൈവര്‍ വീട്ടിലെത്തിയപ്പോഴാണ് മോഷണവിവരം അറിഞ്ഞത്.
Post a Comment
0 Comments