കാസര്‍കോട് (www.evisionnews.in): മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ ആരംഭിച്ച ജില്ലാ എ. ഡിവിഷന്‍ ക്രിക്കറ്റ് ലീഗ് ചാമ്പ്യന്‍ഷിപ്പില്‍ ശനിയാഴ്ച നടന്ന ഉദ്ഘാടന മത്സരത്തില്‍ നാസ്‌ക് നായന്മാര്‍മൂലക്ക് തകര്‍പ്പന്‍ ജയം. ഒമ്പത് വിക്കറ്റിനാണ് ആസ്‌ക് ആലംപാടിയെ പരാജയപ്പെടുത്തിയത്. ആദ്യം ബാറ്റ് ചെയ്ത ആസ്‌ക് ആലംപാടി 27.4 ഓവറില്‍ 130 റണ്‍സിന് എല്ലാവരും പുറത്തായി. നിസാര്‍ 39, അലി റാഷിദ് 23 റണ്‍സും നാസ്‌കിന്റെ ശ്രീഹരി 4, നഹീം 2 വിക്കറ്റും നേടി. മറുപടി ബാറ്റിംഗിനിറങ്ങിയ നാസ്‌ക്, മുത്തലിബ് പുറത്താകാതെ നേടിയ അര്‍ധ സെഞ്ച്വറി മികവില്‍ 12.2 ഓവറില്‍ ഒരു വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. പുറത്താകാതെ നിന്ന മുത്തലിബ് 79ഉം നഹീം 39ഉം റണ്‍സ് വീതം നേടിയാണ് ടീമിന് അനായാസ വിജയം സമ്മാനിച്ചത്.
Post a Comment
0 Comments