പുത്തിഗെ :(www.evisionnews.in)സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോർഡ് പ്രസിഡണ്ടും രണ്ടര പതിറ്റാണ്ടിലേറെ കാസർകോട് സംയുക്ത ജമാഅത്ത് ഖാസിയുമായിരുന്ന പ്രഗത്ഭ പണ്ഡിതനും സൂഫീ വര്യനുമായിരുന്ന ടി.കെ.എം ബാവ മുസ്ലിയാരുടെ സ്മരണക്കായി പുത്തിഗെ കളത്തൂർ ഖാസി നഗറിൽ നിർമിക്കുന്ന ബാവാ ഉസ്താദ് ഇസ്‌ലാമിക് അക്കാഡമിയുടെ ശിലാസ്ഥാപന കർമ്മം മാർച്ച് 2ന് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ നിർവഹിക്കും. ഇതുമായി ബന്ധപ്പെട്ട സ്വാഗത സംഘം ഓഫീസ് കളത്തൂർ ഖാസി നഗറിൽ മഞ്ചേശ്വരം എം.എൽ.എ. പി.ബി. അബ്ദുൽ റസാഖ് ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് അബ്ബാസ് ഫൈസി പുത്തിഗെ അദ്ധ്യക്ഷത വഹിച്ചു. സയ്യിദ് ശമീം തങ്ങൾ കുമ്പോൽ യോഗം ഉദ്ഘാടനം ചെയ്തു. എം. അബ്ദുല്ല മുഗു, കണ്ടത്തിൽ മുഹമ്മദ് കുഞ്ഞി ഹാജി, ഇസ്മായിൽ ഹാജി കണ്ണൂർ, ശാഫി ഹാജി അരോളി, കാസിം ഫൈസി സീതാംഗോളി, നാസർ ഫൈസി അംഗടിമുഗർ, എ.കെ.മുഹമ്മദ്, യൂ.കെ.അഷ്റഫ്, എം.എച്ച്. അബ്ദുൽ റഹിമാൻ, സീ.എം.അബ്ദുല്ല ചള്ളങ്കയം, അജുവദ് റഹ്മാൻ കയ്യം കൂടൽ, ഉമർ സഅദി സംസാരിച്ചു. സെക്രട്ടറി സിറാജ് ഫൈസി ചേരാൽ സ്വാഗതവും റഫീഖ് ദാരിമി നന്ദിയും പറഞ്ഞു.
keywords-puthige-bava musliyar memmoriyal-academy-organising committi office-inaugration-pb abdul rasaque mla
Post a Comment
0 Comments