ഉപ്പള (www.evisionnews.in): പട്ടിയുടെ ആക്രമണത്തില്‍ നിന്ന് രക്ഷപ്പെടുവാനോടിയ വീട്ടമ്മ ആള്‍മറയില്ലാത്ത കിണറ്റില്‍ വീണ് മരിച്ചു. ബായാര്‍ ചേരാലിലെ രഘുരാമ പാട്ടാളിയുടെ ഭാര്യ രാധ (55) യാണ് മരിച്ചത്. വ്യാഴാഴ്ച വൈകിട്ട് അഞ്ചരയോടെ ചിപ്പാറിന് സമീപം അപ്പേരിയിലുള്ള സഹോദരി വാരിജയുടെ വീട്ടിലേക്ക് പോകുന്നതിനിടെയായിരുന്നു അപകടം. ചിപ്പാറില്‍ ബസിറങ്ങി ഇടവഴിയിലൂടെ നടന്നുപോകുമ്പോള്‍ പട്ടി പിന്തുടര്‍ന്നു. ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയാണ് രാധ ആള്‍മറയില്ലാത്ത കിണറ്റില്‍ വീണത്. ഉപ്പളയില്‍ നിന്ന് ഫയര്‍ഫോഴ്‌സെത്തി രാധയെ പുറത്തെടുത്ത് ദേര്‍ളകട്ട കണഞ്ചൂരിലെ ആശുപത്രിയിലെത്തിച്ചെങ്കിലും രാത്രിയോടെയാണ് മരിച്ചത്. ക്ഷേത്രോത്സവം നടക്കുന്നതിനാലാണ് രാധ സഹോദരിയുടെ വീട്ടിലേക്ക് പുറപ്പെട്ടത്. മക്കള്‍: സതീഷ്, സരിത, സന്ദേശ്, വാണിജ.
പട്ടിയുടെ ആക്രമണത്തില്‍ നിന്ന് രക്ഷപ്പെടുവാനോടിയ വീട്ടമ്മ ആള്‍മറയില്ലാത്ത കിണറ്റില്‍ വീണ് മരിച്ചു
15:07:00
0
ഉപ്പള (www.evisionnews.in): പട്ടിയുടെ ആക്രമണത്തില്‍ നിന്ന് രക്ഷപ്പെടുവാനോടിയ വീട്ടമ്മ ആള്‍മറയില്ലാത്ത കിണറ്റില്‍ വീണ് മരിച്ചു. ബായാര്‍ ചേരാലിലെ രഘുരാമ പാട്ടാളിയുടെ ഭാര്യ രാധ (55) യാണ് മരിച്ചത്. വ്യാഴാഴ്ച വൈകിട്ട് അഞ്ചരയോടെ ചിപ്പാറിന് സമീപം അപ്പേരിയിലുള്ള സഹോദരി വാരിജയുടെ വീട്ടിലേക്ക് പോകുന്നതിനിടെയായിരുന്നു അപകടം. ചിപ്പാറില്‍ ബസിറങ്ങി ഇടവഴിയിലൂടെ നടന്നുപോകുമ്പോള്‍ പട്ടി പിന്തുടര്‍ന്നു. ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയാണ് രാധ ആള്‍മറയില്ലാത്ത കിണറ്റില്‍ വീണത്. ഉപ്പളയില്‍ നിന്ന് ഫയര്‍ഫോഴ്‌സെത്തി രാധയെ പുറത്തെടുത്ത് ദേര്‍ളകട്ട കണഞ്ചൂരിലെ ആശുപത്രിയിലെത്തിച്ചെങ്കിലും രാത്രിയോടെയാണ് മരിച്ചത്. ക്ഷേത്രോത്സവം നടക്കുന്നതിനാലാണ് രാധ സഹോദരിയുടെ വീട്ടിലേക്ക് പുറപ്പെട്ടത്. മക്കള്‍: സതീഷ്, സരിത, സന്ദേശ്, വാണിജ.
Post a Comment
0 Comments