കുമ്പള (www.evisionnews.in): സുഹൃത്തിനെ കാണാനെന്ന് പറഞ്ഞ് മംഗളൂരുവിലേക്ക് പുറപ്പെട്ട ഉപ്പള സ്വദേശിയെ ദുരൂഹസാഹചര്യത്തില്‍ കാണാതായതായി പരാതി. ഉപ്പള കൊടിവയലിലെ മുനീറിനെ (45)യാണ് ഡിസംബര്‍ 28 മുതല്‍ കാണാതായത്. മംഗളൂരുവിലെത്തിയ മുനീറിനെ കുഴഞ്ഞുവീണതിനെ തുടര്‍ന്ന് പോലീസും നാട്ടുകാരും ചേര്‍ന്ന് വെന്‍ലോക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. വിവരമറിഞ്ഞ് മകന്‍ ആശുപത്രിയിലെത്തി കാണുകയും സംസാരിക്കുകയും ചെയ്തിരുന്നു. ഒരാഴ്ച കഴിഞ്ഞ് ഉപ്പളയിലെ വീട്ടിലേക്ക് പോകുന്നുവെന്ന് പറഞ്ഞ് ആശുപത്രി വിട്ട മുനീര്‍ ഒരുമാസം കഴിഞ്ഞിട്ടും വീട്ടിലെത്തിയില്ലെന്നാണ് കുമ്പള പോലീസില്‍ ഭാര്യ ആമിന നല്‍കിയ പരാതി.
Post a Comment
0 Comments