Type Here to Get Search Results !

Bottom Ad

ഖുത്തുബുസ്സമാന്‍ :ഗൗസിയ സുന്നി മഹാ സമ്മേളനം 28ന് കാസര്‍കോട്ട് ;ഒരുക്കങ്ങൾ പൂർത്തിയായി

കാസറഗോഡ് :(www.evisionnews.in)ഖുത്തുബുസ്സമാന്‍ ഗൗസിയ സുന്നി ജംഇയ്യത്തുല്‍ ഉലമ മഹാ സമ്മേളനം 28ന് കാസര്‍കോട്ട് നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. പുതിയ ബസ് സ്റ്റാന്‍ഡിന് സമീപം പ്രത്യേകം സജ്ജമാക്കിയ ശൈഖ് ഇബ്രാഹിം പൂത്തൂര്‍ ഫൈസി നഗറിലാണ് സമ്മേളനം നടക്കുന്നത്.

28ന് വൈകിട്ട് നാല് മണിക്ക് അല്‍ മദീന എജ്യുലാന്‍ഡ് വിദ്യാര്‍ത്ഥികള്‍ അവതരിപ്പിക്കുന്ന സൂഫി ഖവാലി നടക്കും. അഞ്ച് മണിക്ക് 21 - ാം നൂറ്റാണ്ടില്‍ സൂഫിസത്തിന്റെ പ്രസക്തി എന്ന വിഷയത്തില്‍ സൂഫി സമ്മേളനം നടക്കും. ഗൗസിയ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി ശൈഖ് മുഹമ്മദ് ഇസ്മാഈല്‍ മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്യും. പ്രസിഡണ്ട് ശൈഖ് അബ്ദുര്‍ റഹീം മുസ്ലിയാര്‍ അധ്യക്ഷത വഹിക്കും.

ഏഴ് മണിക്ക് നടക്കുന്ന സമാപന സമ്മേളനം ഗൗസിയ സുന്നി ജംഇയ്യത്തുല്‍ ഉലമ ചെയര്‍മാന്‍ ഖുത്തുബുസ്സമാന്‍ ശൈഖ് യൂസുഫ് സുല്‍ത്താന്‍ ഷാഹ് ഖാദിരി ചിശ്തി ആലുവ ഉദ്ഘാടനം ചെയ്യും. സയ്യിദ് പൂക്കോയ തങ്ങള്‍ ഇയ്യാട് അധ്യക്ഷത വഹിക്കും. മുശാവറ അംഗങ്ങളായ ഫള്‌ലുല്ലാഹ് ഫൈസി പ്രമേയ പ്രഭാഷണം നടത്തും. ശൈഖ് അബ്ബാസ് ഫൈസി വഴിക്കടവ് മുഖ്യപ്രഭാഷണം നടത്തും. ശൈഖ് ഹുസൈന്‍ അല്‍ ഖാസിമി കൊടുവള്ളി, കൊടുവള്ളി അബ്ദുല്‍ ഖാദര്‍ സാഹിബ് എന്നിവര്‍ സംസാരിക്കും.

ഉസൈന്‍ കോയ തങ്ങള്‍ തിരുവനന്തപുരം, സയ്യിദ് സൈനുല്‍ ആബിദീന്‍ തങ്ങള്‍ ഇയ്യാട്, ഡോ. അബ്ദുല്ല തങ്ങള്‍ ലക്ഷദ്വീപ്, മുഹ് യുദ്ദീന്‍ ബാഖവി ആലുവ, അബ്ദുര്‍ റസാഖ് സഖാഫി മംഗളൂരു, അബൂബക്കര്‍ സഅദി മക്ക, അബ്ദുല്‍ മജീദ് മലപ്പുറം, അബ്ദുര്‍ റഹ് മാന്‍ ബാവ പൂനെ, ഹംസ ഫൈസി തലപ്പാടി, അബ്ദുല്‍ ജബ്ബാര്‍ ജീലാനി എറണാകുളം, ഹാഷിം മന്നാനി തിരുവനന്തപുരം, മുസ്തഫ മന്നാനി മഞ്ചേരി എന്നിവര്‍ സംബന്ധിക്കും.

ജീലാനി സ്റ്റഡി സെന്റര്‍ സംസ്ഥാന സെക്രട്ടറി ഷരീഫ് താമരശ്ശേരി സ്വാഗതവും ജില്ലാ സെക്രട്ടറി അബ്ദുര്‍ റസാഖ് കാസര്‍കോട് നന്ദിയും പറയും.

വാര്‍ത്താസമ്മേളനത്തില്‍ ജീലാനി സ്റ്റഡി സെന്റര്‍ ഓള്‍ ഇന്ത്യാ കമ്മിറ്റി മെമ്പര്‍ സയ്യിദ് ആറ്റക്കോയ തങ്ങള്‍ ഇയ്യാട്, ജില്ലാ പ്രസിഡണ്ട് റഫീഖ് ഹാജി കൈതക്കാട്, സെക്രട്ടറി അബ്ദുറസാഖ് എരിയാല്‍, വൈസ് പ്രസിഡണ്ട് സി എ അബ് ദുല്ലക്കുഞ്ഞി വിദ്യാനഗര്‍ എന്നിവര്‍ സംബന്ധിച്ചു.

key words;kuthubbuzaman-kasaragod-confrance-sunni-gouziya
Tags

Post a Comment

0 Comments

Top Post Ad

Below Post Ad