Type Here to Get Search Results !

Bottom Ad

മഹാരുദ്രയാഗത്തിന് മധൂര്‍ ക്ഷേത്രം ഒരുങ്ങി


മധൂര്‍: (www.evisionnews.in) മധൂര്‍ ശ്രീ മദനന്തേശ്വര സിദ്ധിവിനായക ക്ഷേത്രത്തില്‍ മഹാരുദ്ര ലക്ഷാര്‍ച്ചനയും ചതുര്‍വിംശത്യുത്തര സഹസ്ര നാളികേര മഹാഗണയാഗവും സാര്‍വ്വജനിക ശ്രീ സത്യവിനായക വൃതവും ഞായറാഴ്ച്ച ആരംഭിക്കും. 28വരെ നീണ്ടു നില്‍ക്കും. ഞായറാഴ്ച്ച രാവിലെ ദീപ പ്രജ്വലനം, ഭജന, വൈകിട്ട് കലവറ ഘോഷയാത്ര, താന്ത്രിക വൈദിക വൃന്ദത്തിന് പൂര്‍ണ്ണകുംഭ സ്വാഗതം. താന്ത്രിക വൈദിക കര്‍മ്മങ്ങള്‍, ധാര്‍മ്മിക സഭ ഉണ്ടാവും. രാത്രി ഭരതനാട്യം. 27നു രാവിലെ അരണി മഥനം, അഗ്‌നി ജനനം, അഗ്‌നി സംസ്‌ക്കാരം, മഹാരുദ്രയാഗം, ലക്ഷാര്‍ച്ചന, അന്നദാനം, പൂജാദി കര്‍മ്മങ്ങള്‍, സഹസ്ര നാളികേര അഷ്ട ദ്രവ്യ മുഹൂര്‍ത്തം. 28നു വൈദിക ധാര്‍മ്മിക പൂജാദി കര്‍മ്മ പരിപാടികളുണ്ടാവും.

Post a Comment

0 Comments

Top Post Ad

Below Post Ad