കുല്‍ഗാം: (www.evisionnews.in) ജമ്മു കശ്മീരിലെ കുല്‍ഗാം ജില്ലയില്‍ ഇന്നു രാവിലെ സൈന്യവും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ മൂന്നു സൈനികര്‍ക്ക് വീരമൃത്യു. ഒരു സൈനികന് ഗുരുതരമായി പരുക്കേറ്റു. സൈന്യം നടത്തിയ തിരിച്ചടിയില്‍ നാലു ഭീകരരും കൊല്ലപ്പെട്ടു. ഇതില്‍ രണ്ടു ഭീകരരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തു.
ഞായറാഴ്ച്ച പുലര്‍ച്ചെയാണ് ജമ്മു കശ്മീരിലെ കുല്‍ഗാം ജില്ലയിലെ യാരിപ്പോറ പ്രദേശത്ത് ഏറ്റുമുട്ടല്‍ നടന്നത്. പതിവു സുരക്ഷാ പരിശോധനയ്ക്കിടെ യാരിപ്പോറയിലെ വീട്ടില്‍ ഒളിച്ചിരിക്കുകയായിരുന്ന ഭീകരര്‍ സൈന്യത്തിനുനേരെ വെടിയുതിര്‍ക്കുകയായിരുന്നു. വെടിയേറ്റ മൂന്നു സൈനികര്‍ മരണത്തിനു കീഴടങ്ങി. തുടര്‍ന്ന് സൈന്യവും ജമ്മു കശ്മീര്‍ പൊലീസും സംയുക്തമായി നടത്തിയ തിരിച്ചടിയില്‍ നാലു ഭീകരരും കൊല്ലപ്പെട്ടു. ഇവരില്‍നിന്ന് തോക്കും മറ്റ് ആയുധങ്ങളും കണ്ടെടുത്തിട്ടുണ്ട്. കൂടുതല്‍ ഭീകരര്‍ പ്രദേശത്ത് ഒളിച്ചിരിക്കുന്നുവെന്ന സംശയത്തെ തുടര്‍ന്ന് സൈന്യം തിരച്ചില്‍ ആരംഭിച്ചു. രണ്ടുപേരെ ജീവനോടെ പിടികൂടിയതായും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്.
Post a Comment
0 Comments