തിരുവനന്തപുരം (www.evisionnews.in): കേരളത്തില്‍ ബി.ജെ.പിയുമായി ചേര്‍ന്ന് ബിഡിജെഎസിന് ഒന്നും ചെയ്യാന്‍ കഴിഞ്ഞിട്ടില്ലെന്നും നല്‍കിയ വാഗ്ദാനങ്ങളൊക്കെ ലംഘിച്ച ബിജെപിയുമായി ഇനി ഒരു ബന്ധവുമില്ലെന്നും എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ഇനി തനിക്ക് തന്റെ വഴിയാണെന്നും ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ വെള്ളാപ്പള്ളി വ്യക്തമാക്കി.
കാസര്‍കോട് കേന്ദ്ര സര്‍വകലാശാലക്ക് ശ്രീനാരായണ ഗുരുദേവന്റെ പേരു നല്‍കാമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉറപ്പുനല്‍കിയതാണ്. കൊല്ലത്തു നടന്ന പൊതുചടങ്ങിനെത്തിയപ്പോഴാണ് ഇക്കാര്യം പറഞ്ഞത്. തെരഞ്ഞെടുപ്പായതിനാല്‍ പരസ്യമായി പ്രഖ്യാപിക്കുന്നില്ലെന്നും ഉടന്‍ ഇക്കാര്യം നടപ്പാകുമെന്നും പറഞ്ഞിരുന്നു. എന്നാല്‍ ഒരുകൊല്ലം കഴിഞ്ഞിട്ടും ഒന്നും നടന്നില്ല. പലതവണ ഇക്കാര്യം ശ്രദ്ധയില്‍പ്പെടുത്തിയെങ്കിലും പരിഗണിച്ചിട്ടില്ല. എസ്എന്‍ഡിപി യോഗത്തിന് നല്‍കിയ ഒരു ഉറപ്പുപോലും പാലിച്ചിട്ടില്ല. സംവരണ വിഷയത്തില്‍ ബിജെപിയുടേത് പിന്നാക്ക വിരുദ്ധ നിലപാടാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ബിജെപിയുമായുള്ള ബന്ധത്തില്‍ തൃപ്തനല്ല. ബിജെപിക്കും ബിഡിജെഎസിനും മനസുകൊണ്ടുപോലും ഇതുവരെയായി അലിഞ്ഞു ചേരാനായിട്ടില്ല. എല്ലാ കാര്യത്തിലും തനിപ്പിടി എന്ന നിലപാടില്‍ നില്‍ക്കുന്ന ബിജെപിയുമായുള്ള ബന്ധത്തില്‍ എന്തോ കുഴപ്പമുണ്ട്. ഈ ബന്ധം ഭാവിയില്‍ മുന്നോട്ടു കൊണ്ടുപോകാന്‍ കഴിയുമെന്ന് കരുതുന്നില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.
Post a Comment
0 Comments