Type Here to Get Search Results !

Bottom Ad

സ്കൂളുകളിലെ ഇന്റർലോക്കിനെതിരെ എം.എസ്.എഫ്


കാസർകോട്:(www.evisionnews.in)സ്കൂളുകളിലെ ഇന്റർലോക്കിനെതിരെ എം.എസ്.എഫ് രംഗത്ത്. വരൾച്ചയെ കുറിച്ച് ചർച്ച ചെയ്യാൻ സർക്കാർ ഉന്നതതല യോഗം വിളിക്കുമ്പോഴും,സമൂഹം ഒന്നടക്കം ആശങ്കയോടെ നിലകൊള്ളുമ്പോഴും വളർന്നു വരുന്ന തലമുറകളിൽ ഇതിനെക്കുറിച്ച് അവബോധം സൃഷ്ടിക്കേണ്ട വിദ്യാലയങ്ങൾ തന്നെ അതിന്റെ അന്ധകരാകുകുന്നത് നിതീകരിക്കാനാകില്ലെന്ന് എം.എസ്.എഫ്‌ കാസർകോട് മണ്ഡലം പ്രവർത്തക സമിതി യോഗം വിലയിരുത്തി. പുസ്തകങ്ങളിലും ക്ലാസുകളിലും പ്രകൃതിയെ കുറിച്ചും മഴവെള്ള സംരക്ഷണത്തെ കുറിച്ചും വാ തോരാതെ പഠിപ്പിക്കുകയും പുറത്ത് കുട്ടികൾക്ക് ഭൂമിയിലേക്ക് മഴവെള്ളം കടക്കുന്നത് തടയും വിധത്തിലുള്ള ഇന്റർലോക്ക് പോലെയുള്ള പ്രകൃതി വിരുദ്ധ പ്രവർത്തനങ്ങൾ ചെയ്യുന്നതിലൂടെ എന്ത് പരിസ്ഥി ബോധമാണ് ഉണ്ടാകുന്നത് എന്ന് ഇത്തരം സ്കൂൾ അധികൃതർ വ്യക്തമാക്കണം. ഇന്റർലോക്ക് സ്ഥാപിക്കുമ്പോൾ മഴവെള്ള സംഭരണിയോ, റീചാർജ് സംവിധാനമോ നിർമിച്ചിട്ടുണ്ടോ എന്നും സർക്കാർ അന്വേഷിച്ചു നടപടി എടുക്കണമെന്നും അല്ലാത്ത പക്ഷം എം.എസ്.എഫ് ശക്തമായ വിദ്യാർത്ഥി പ്രക്ഷോഭങ്ങൾക്ക്‌ നേതൃത്വം നൽകുമെന്നും യോഗം മുന്നറിപ്പ് നൽകി.
മുസ്ലിം ലീഗ് മണ്ഡലം ജനറൽ സെക്രട്ടറി അബ്ദുല്ല കുഞ്ഞി ചെർക്കള ഉദ്ഘാടനം ചെയ്തു. അനസ് എതിർത്തോട് അധ്യക്ഷത വഹിച്ചു.ഹാഷിം ബംബ്രാണി, ഹമീദ് സി ഐ, അസറുദ്ധീൻ എതിർത്തോട്, ഖാദർ ആലൂർ, നവാസ് കുഞ്ചാർ, സഹദ് ബാങ്കോട് ,സാബിത് ബിസി റോഡ്, സലാം ബെളിഞ്ചം, റഫീഖ് വിദ്യാനഗർ, അൻസാഫ് കുന്നിൽ, ഖാലിദ് ഷാൻ, മുർഷിദ് മുഹമ്മദ്, സിയാദ് പെരഡാല, മഷ്ഹുഖ്, നൗഷാദ്, സുഫൈദ്, സുനൈഫ് എന്നിവർ ചർച്ചക്ക് നേതൃത്വം നൽകി.



keywords-kasaragod-msf-against interlock-school

Post a Comment

0 Comments

Top Post Ad

Below Post Ad