കാസർകോട്:(www.evisionnews.in)എം എസ് എഫ് നേതാക്കൾക്ക് കാസർകോട് പോലീസ് സ്റ്റേഷനിൽ ക്രൂര മർദ്ദനം.എം എസ് എഫ് ജില്ലാ പ്രസിഡന്റ് ആബിദ് ആറങ്ങാടി, കാസർകോട് മണ്ഡലം പ്രസിഡന്റ് അനസ് എതിർത്തോട്,മണ്ഡലം ജനറൽ സെക്രട്ടറി നവാസ് കുഞ്ചാർ അടക്കമുള്ള 5 ഓളം എം എസ് എഫ് നേതാക്കളെയാണ് പോലീസ് ക്രൂരമായി മർദ്ദിച്ചത്.കാസർകോട് ഗവണ്മെന്റ് കോളേജിലെ ഏതാനും വിദ്യാർത്ഥികളെ ചൊവ്വാഴ്ച്ച കാമ്പസിൽ കയറി പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. കുട്ടികൾ തമ്മിലുണ്ടായ ചെറിയ പ്രശ്നത്തിന്റെ പേരിൽ പരാതി പോലും ഇല്ലാതെയാണ് പോലീസ് കാമ്പസിലെത്തിയതും കുട്ടികളെ കസ്റ്റഡിയിലെടുത്തതും. ഇക്കാര്യം അന്വേഷിക്കുന്നതിനായി സ്റ്റേഷനിൽ എത്തിയപ്പോഴായിരുന്നു എം എസ് എഫ് നേതാക്കളെ പോലീസ് മർദ്ദിച്ചത്.ആബിദ് ആറങ്ങാടിയെ ലോക്കപ്പിൽ കയറ്റുകയും, ചീത്തവിളിക്കുകയും മർദ്ദിക്കുകയും ചെയ്തു.ഇത് ചോദ്യം ചെയ്ത മറ്റ് എം എസ് എഫ് നേതാക്കളെയും പോലീസ് നിർദാക്ഷിണ്യം മർദ്ദിച്ചു.ക്യാമ്പസിൽ നിന്നും കസ്റ്റഡിയിലെടുത്ത വിദ്യാർത്ഥികളെയും മർദ്ദിച്ചതായി പരാതിയുണ്ട്.മർദ്ദനവിവരം റിപ്പോർട്ട് ചെയ്യുവാൻ സ്റ്റേഷനിൽ എത്തിയ മാധ്യമ പ്രവർത്തകരെ പോലീസ് ഭീഷണിപ്പെടുത്തുകയും ചെയ്തു. സംഭവത്തിൽ ശക്തമായ പ്രതിഷേധമാണ് വിവിധ ഭാഗങ്ങളിൽ നിന്നും ഉയരുന്നത്.പോലീസ് നടപടിക്കെതിരെ ഇതിനകം തന്നെ പലരും രംഗത്തെത്തിയിട്ടുണ്ട്.
keywords-kasaragod-police station-msf
Post a Comment
0 Comments