കാസര്‍കോട്:(www.evisionnews.in) എസ്എഫ്‌ഐ ജില്ലാകമ്മിറ്റി നേതൃത്വത്തില്‍ അഹമ്മദ് അഫ്‌സല്‍ അനുസ്മരണം സംഘടിപ്പിച്ചു. എല്‍ബിഎസ് എന്‍ജിനിയറിങ് കോളേജില്‍ നടന്ന കണ്ണൂര്‍ സര്‍വകലാശാല കലോത്സവത്തിനിടെ വാഹനാപകടത്തിലാണ് എസ്എഫ്‌ഐ ജില്ലാസെക്രട്ടറിയറ്റ് അംഗമായ അഹമ്മദ് അഫ്‌സല്‍ മരിച്ചത്. കാസര്‍കോട് പബ്ലിക് സര്‍വന്റ്‌സ് ഹാളില്‍ നടന്ന അനുസ്മരണ സമ്മേളനം സംസ്ഥാനസെക്രട്ടറി എം വിജിന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ മഹേഷ് അധ്യക്ഷനായി. കേന്ദ്ര സെക്രട്ടറിയറ്റംഗം ഖദീജത്ത് സുഹൈല, ഡിവൈഎഫ്‌ഐ സംസ്ഥാന കമ്മിറ്റി അംഗം കെ സബീഷ്, എസ്എഫ്‌ഐ സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ വി ശ്യാംചന്ദ്രന്‍, മീരചന്ദ്രന്‍, ജില്ലാ ജോയിന്റ് സെക്രട്ടറി സുഭാഷ് പാടി, ബാലസംഘം ജില്ലാ സെക്രട്ടറി വി സൂരജ്, മുഹമ്മദ് ഹാഷിം എന്നിവര്‍ സംസാരിച്ചു. ജില്ലാ സെക്രട്ടറി ബി വൈശാഖ് സ്വാഗതം പറഞ്ഞു.
keywords-sfi-kasaragod-ahammed afsal-remembering meetin
keywords-sfi-kasaragod-ahammed afsal-remembering meetin
Post a Comment
0 Comments