Type Here to Get Search Results !

Bottom Ad

ദളിത് പെൺകുട്ടിയെ അപമാനിക്കാൻ ശ്രമിച്ച അധ്യാപകനെതിരെ നടപടിയെടുക്കണം : എം എസ് എഫ്


കുമ്പഡാജെ :(www.evisionnews.in) കഴിഞ്ഞ ദിവസം കുമ്പഡാജെ അഗൽ പാടിയിലെ എസ് എ പി എച്ച് എസ് സ്കൂളിൽ മർപ്പനെടുക്കയിലെ ദളിത് പെൺകുട്ടിയെ അപമാനിക്കാൻ ശ്രമിച്ച സ്കൂൾ അധ്യാപകൻ പെർള സ്വദേശിക്കെതിരെ നടപടിയെടുക്കണമെന്ന് എം എസ് എഫ് കുമ്പഡാജെ പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. ഇതിന് മുമ്പും ഈ അധ്യാപകനെതിരെ പരാതി ലഭിച്ചിരുന്നെങ്കിലും അധികൃതർ നടപടിയൊന്നും സ്വീകരിച്ചിരുന്നില്ല. പെൺകുട്ടി നൽകിയ കേസ് പിൻവലിക്കാൻവേണ്ടി ചില ഉന്നതർ പെൺകുട്ടിയുടെ വീട്ടിലെത്തുകയും കേസ് ഒതുക്കി തീർക്കാൻ ശ്രമിക്കുകയമും ചെയ്തിരുന്നു. സമൂഹത്തിൽ നന്മയോടൊപ്പം നിൽക്കേണ്ടവർ, ഇത്തരത്തിലുള്ളവർക്ക് വേണ്ടി പ്രവർത്തിക്കുന്നത് അപമാനപരമാണെന്ന് എം എസ് എഫ് ഭാരവാഹികൾ കുറ്റപ്പെടുത്തി. വിദ്യാർത്ഥികളോടുള്ള കടമ മറക്കുന്ന ഇത്തരം അധ്യാപകരെ സമൂഹത്തിൽ നിന്നും അകറ്റി നിർത്തണമെന്നും അധ്യാപകനെതിരായി നടപടി സ്വീകരിച്ചില്ലെങ്കിൽ എം എസ് എഫ് ശക്തമായ പ്രതിഷേധ പരിപാടികൾ നടത്തുമെന്ന് എം എസ് എഫ് കുമ്പഡാജെ പഞ്ചായത്ത് പ്രസിഡന്റ് നൗഫൽ കുമ്പഡാജെ, ജന. സെക്രട്ടറി ഇജാസ് ഇബ്രാഹിം, ട്രഷറർ ഷാനവാസ് മാർപ്പനെടുക്ക എന്നിവർ അറിയിച്ചു.




keywords-kumbadaje-msf-dalith girl- an attempt to shame-statement                    

Post a Comment

0 Comments

Top Post Ad

Below Post Ad