കാസര്‍കോട് (www.evisionnews.in): സാഹിത്യവേദിയുടെ നേതൃത്വത്തില്‍ സി രാഘവന്‍ മാഷ് അനുസ്മരണം കാസര്‍കോട് നഗരസഭാ വനിതാ ഭവന്‍ ഹാളില്‍ നടന്നു. പ്രശസ്ത എഴുത്തുകാരന്‍ എം ചന്ദ്രപ്രകാശ് അനുസ്മരണ പ്രഭാഷണം നടത്തി. പരിപാടിയുടെ ഭാഗമായി ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച സി രാഘവന്‍ മാഷിന്റെ ലഘു ജീവചരിത്രം റവന്യൂ വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരന്‍ പ്രകാശനം ചെയ്തു. രാഘവന്‍ മാഷിന്റെ മകള്‍ ആര്‍ വീണാറാണിയാണ് രചന നിര്‍വ്വഹിച്ചിരിക്കുന്നത്. രാഘവന്‍ മാഷിന്റെ സഹോദരന്‍ അഡ്വ. സി.കെ ശ്രീധരന്‍ പുസ്തകം ഏറ്റുവാങ്ങി. സാഹിത്യവേദി പ്രസിഡണ്ട് റഹ്മാന്‍ തായലങ്ങാടി അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡണ്ട് നാരായണന്‍ പേരിയ, മുന്‍ നഗരസഭാ ചെയര്‍മാന്‍ ടി.ഇ അബ്ദുള്ള, വി.വി പ്രഭാകരന്‍, പത്മനാഭന്‍ ബ്ലാത്തൂര്‍, ആര്‍ ഗിരിധര്‍, ആര്‍ വീണാറാണി എന്നിവര്‍ സംസാരിച്ചു. സാഹിത്യവേദി സെക്രട്ടറി ജി പുഷ്പാകരന്‍ ബെണ്ടിച്ചാല്‍ സ്വാഗതവും ട്രഷറര്‍ മുജീബ് അഹ്മദ് നന്ദിയും പറഞ്ഞു.
അനുബന്ധ പരിപാടിയായ കവിയരങ്ങ് പ്രശസ്ത കവി സുറാബ് ഉദ്ഘാടനം ചെയ്തു. സാഹിത്യവേദി വൈസ് പ്രസിഡണ്ടും കവിയുമായ പി.എസ് ഹമീദ് അദ്ധ്യക്ഷത വഹിച്ചു. മധൂര്‍ ഷെരീഫ് സ്വാഗതവും വിനോദ് കുമാര്‍ പെരുമ്പള നന്ദിയും പറഞ്ഞു. ദിവാകരന്‍ വിഷ്ണുമംഗലം, രാധാകൃഷ്ണന്‍ പെരുമ്പള, പി.ഇ.എ റഹ്മാന്‍ പാണത്തൂര്‍, പത്മനാഭന്‍ ബ്ലാത്തൂര്‍, മധു. എസ് നായര്‍, കെ.എച്ച് മുഹമ്മദ്, രമ്യ.കെ പുളിന്തോട്ടി, പുഷ്പാകരന്‍ ബെണ്ടിച്ചാല്‍, വിനോദ് കുമാര്‍ പെരുമ്പള, ബാലകൃഷ്ണന്‍ ചെര്‍ക്കള, എം.പി ജില്‍ ജില്‍, എ ബെണ്ടിച്ചാല്‍, പി.വി.കെ അരമങ്ങാനം, അബ്ദുല്‍ ഖാദര്‍ വില്‍റോഡി, കെ.ജി റസാഖ്, ഇബ്രാഹിം അങ്കോല, താജുദ്ദീന്‍ ബാങ്കോട്, എം നിര്‍മ്മല്‍കുമാര്‍ എന്നിവര്‍ കവിതകളവതരിപ്പിച്ചു.
Post a Comment
0 Comments