ചെറുവത്തൂര്‍:(www.evisionnews.in) ചെറുവത്തൂര്‍ ബസ് സ്റ്റാന്റിൽ ബസ്സിറങ്ങി നടന്നു പോകുന്നതിനിടെ അതേ ബസ്സിടിച്ച് വീട്ടമ്മയ്ക്ക് ഗുരുതരമായി പരിക്കേറ്റു.ചീമേനി തുറവിലെ അന്നമ്മ(50)ക്കാണ് പരിക്കേറ്റത്. ബുധനാഴ്ച രാവിലെ 11 മണിയോടെയാണ് അപകടമുണ്ടായത്. ചീമേനിയില്‍ നിന്നായി രുന്നു അന്നമ്മ സ്വകാര്യ ബസിൽ ചെറുവത്തൂർ ടൗണിലെത്തിയത്. അപകടത്തിൽ ഇരു കാലുകള്‍ക്കും ക്ഷതം സംഭിവിച്ചിട്ടുണ്ട്.ആദ്യം ചെറുവത്തൂരിലെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ച അന്നമ്മയെ നില ഗുരുതരമായതിനാല്‍ പിന്നീട് മംഗളൂരു ആശുപത്രിയിലേക്ക് മാറ്റി.
keywords-cheruvathur-bus accedent-annamma
keywords-cheruvathur-bus accedent-annamma
Post a Comment
0 Comments