കാഞ്ഞങ്ങാട് (www.evisionnews.in): മാരകായുധങ്ങളുമായി കാറില്‍ സഞ്ചരിക്കുകയായിരുന്ന യുവാവിനെ പോലീസ് അറസ്റ്റു ചെയ്തു. കാഞ്ഞങ്ങാട്, ഇക്ബാല്‍ റോഡിലെ എ.പി മന്‍സിലിലെ മുഹമ്മദിന്റെ മകന്‍ കെ.സി ഫൈസലി(34)നെയാണ് ചൊവ്വാഴ്ച രാത്രി 12ന് കാഞ്ഞങ്ങാട്, സ്മൃതി മണ്ഡപത്തിനു സമീപത്തു വച്ച് എസ്.ഐ ബിജു പ്രകാശ് അറസ്റ്റു ചെയ്തത്. കാറില്‍ നിന്നു വടിവാള്‍, മഴു, കൊടുവാള്‍, ഉറയിലിട്ട കത്തി, വാക്കത്തി, ഇരുമ്പു ദണ്ഡുകള്‍ എന്നിവ കണ്ടെടുത്തു. നിരവധി കേസുകളില്‍ പ്രതിയായ ഇയാള്‍ അടുത്തിടെയാണ് ഗള്‍ഫില്‍ നിന്നു നാട്ടിലെത്തിയതെന്നു പോലീസ് പറഞ്ഞു.
keywords:kasaragod-kanhangad-weapons-in-car-youth-arrest
Post a Comment
0 Comments