കാസര്‍കോട്: (www.evisionnews.in) ദക്ഷിണേന്ത്യന്‍ സാംസ്‌കാരികോത്സവം സമാപിച്ചു. സമാപന സമ്മേളനം കേരള സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ എക്‌സിക്യൂട്ടീവ് അംഗം ആര്‍ ഉണ്ണികൃഷ്ണപ്പിള്ള ഉദ്ഘാടനം ചെയ്തു. വാസു ചോറോട് അധ്യക്ഷത വഹിച്ചു . കെ.എം. അബ്ദുല്‍ റഹ്മാന്‍, ഉമേശ് സാലിയന്‍, ടി.കെ. രാജന്‍, പി ജി അള്ളിനാഗരാജ് ,മൈം രമേശ് മൈസൂര്‍ , അഡ്വ പി അപ്പുക്കുട്ടന്‍, രവീന്ദ്രന്‍ രാവണേശ്വരം, സി.എല്‍. ഹമീദ്,എന്‍ എസ് വിനോദ് എന്നിവര്‍ പ്രസംഗിച്ചു . വിനോദ് കുമാര്‍ പെരുമ്പള സ്വാഗതവും എ.കെ. ശശിധരന്‍ നന്ദിയും പറഞ്ഞു.
ബെനഗ ബംഗളുരു അവതരിപ്പിച്ച 'ഗോകുല നിര്‍ഗമന' എന്ന കന്നഡ നാടകം അരങ്ങേറി . പ്രശസ്ത ഷഹനായി സംഗീതജ്ഞന്‍ ഉസ്താദ് ഹസ്സന്‍ ഭായിയും സംഘവും സംഗീത കച്ചേരി നടത്തി. വായനയുടെ രാഷ്ട്രീയം എന്ന സെമിനാര്‍ പി കരുണാകരന്‍ എം പി ഉദ്്ഘാടനം ചെയ്തു. ഡോ കെ എസ് രവികുമാര്‍ അധ്യക്ഷത വഹിച്ചു കേരള സാഹിത്യ അക്കാദമി പ്രസിഡന്റ് വൈശാഖന്‍ വിഷയം അവതരിപ്പിച്ചു.എസ് രമേശന്‍ , അഗ്രഹാര കൃഷ്ണമൂര്‍ത്തി , ഡോ ഖദീജ മുംതാസ്, ഡോ എ എം ശ്രീധരന്‍ എന്നിവര്‍ സംസാരിച്ചു. .രവീന്ദ്രന്‍ കൊടക്കാട് സ്വാഗതവും ടി എ ഷാഫി നന്ദിയും പറഞ്ഞു.
Post a Comment
0 Comments