കാസര്‍കോട് : (www.evisionnews.in) പാല്‍ വില വര്‍ദ്ധനവില്‍ പ്രതിഷേധിച്ച് മഹിളാ മോര്‍ച്ച പ്രവര്‍ത്തകര്‍ കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കട്ടന്‍ ചായ വെച്ച് വിതരണം ചെയ്ത് പ്രതിഷേധിച്ചു. ലിറ്ററിന് 4 രൂപ കുത്തനെ വര്‍ധിപ്പിച്ച സര്‍ക്കാരിന്റെ നിലപാട് കേരളത്തിലെ ജനങ്ങളെ വെല്ലുവിളിക്കുകയാണ്. സാധാരണക്കാരനെ കഷ്ടതയിലേക്ക്് തള്ളിവിട്ട് യാതൊരു ഉപയോഗവുമില്ലാതെ വിദേശത്തു കറങ്ങി നടക്കുകയാണ് പിണറായി വിജയനെന്ന് കട്ടന്‍ ചായ വിതരണം ഉദ്ഘാടനം ചെയ്ത ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ.കെ.ശ്രീകാന്ത് പറഞ്ഞു . കട്ടന്‍ ചായ വിതരണ സമരത്തിന് മഹിളാ മോര്‍ച്ച സംസ്ഥാന സമിതി അംഗം അനിത ആര്‍ നായിക് ,മഹിളാമോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറി ജനനി , മധുര്‍ പഞ്ചായത്ത് പ്രസിഡന്റ് മാലതി സുരേഷ് ,ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി എ വേലായുധന്‍ , ബി രത്‌നാവതി ,ശ്രീലത ടീച്ചര്‍, സുധാമ ഗോസാഡ, ഹരീഷ് നാരമ്പാടി , പി,ര്‍ സുനില്‍, ധനഞ്ജയന്‍ , അഞ്ചു ജോസ് തുടങ്ങിയവര്‍ നേതൃത്വം കൊടുത്തു.
Post a Comment
0 Comments