എരിയാല്‍ (www.evisionnews.in): ഇ.വൈ.സി.സി എരിയാലിന്റെ നേതൃത്വത്തില്‍ ഹൗസ് ഓഫ് ഇ.വൈ.സി.സി സ്‌പോണ്‍സര്‍ ചെയ്യുന്ന വയനാട്ടേക്കുള്ള ത്രിദിന പഠന യാത്രക്ക് തുടക്കമായി. പരിസ്ഥിതി പഠനം, പക്ഷി നിരീക്ഷണം തുടങ്ങിയവയാണ് യാത്രയുടെ ലക്ഷ്യങ്ങള്‍. ജില്ലയിലെ പ്രമുഖ പക്ഷി നിരീക്ഷകന്‍ ഫയാ എരിയാല്‍ പഠന യാത്രക്ക് നേതൃത്വം നല്‍കും. യാത്രയുടെ ഭാഗമായി മുത്തങ്ങ, തോല്‍പ്പെട്ടി വനങ്ങള്‍, ബാനാസുരാ ഡാം, കുറുവ ദ്വീപ് തുടങ്ങിയ സ്ഥലങ്ങള്‍ സന്ദര്‍ശിക്കും.
കാടുകളെക്കുറിച്ചും, ആവാസ വ്യവസ്ഥയെക്കുറിച്ചും യുവസമൂഹത്തെ ബോധവല്‍ക്കരിക്കലാണ് യാത്രയുടെ ലക്ഷ്യമെന്ന് പഠന യാത്രക്ക് നേതൃത്വം നല്‍കുന്ന ജില്ലയിലെ പ്രമുഖ പക്ഷി നിരീക്ഷകന്‍ ഫയാ എരിയാല്‍ പറഞ്ഞു. ഇ.വൈ.സി.സി എരിയാല്‍ ജനറല്‍ സെക്രട്ടറി അബ്ഷീര്‍ എ.ഇ പഠന യാത്ര ഫ്‌ളാഗ് ഓഫ് ചെയ്തു.
പോസ്റ്റ് മുഹമ്മദ് കുഞ്ഞി, കബീര്‍ ഗസല്‍, ജംഷീര്‍ എരിയാല്‍, ശുക്കൂര്‍ എരിയാല്‍, റഹീം, ഖലീല്‍ മലബാര്‍. റസാഖ് എരിയാല്‍ സംബന്ധിച്ചു.
Post a Comment
0 Comments