കളനാട് (www.evisionnews.in): കളനാട് സി.എം ഉസ്താദ് ഇസ്‌ലാമിക് സെന്ററിന് കീഴില്‍ ആരംഭിക്കുന്ന സി.എം ഉസ്താദ് തഹ്ഫീളുല്‍ ഖുര്‍ആന്‍ കോളജ് പ്രഖ്യാപന സമ്മേളനവും സമസ്ത പ്രസിഡണ്ട് സയ്യിദ് ജിഫ്രി മുത്തുകോയ തങ്ങള്‍, സെക്രട്ടറി കെ. ആലിക്കുട്ടി മുസ്ലിയാര്‍ എന്നിവര്‍ക്കുള്ള സ്വീകരണവും ഇന്ന് 4.30ന് കളനാട്ട് നടക്കും. കോളജ് പ്രഖ്യാപനം സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുകോയ തങ്ങള്‍ നിര്‍വ്വഹിക്കും.
എസ്.വൈ.എസ് സംസ്ഥാന വൈസ് പ്രസിഡണ്ട് ഡോ. ഖത്തര്‍ ഇബ്രാഹിം ഹാജി കളനാട് അധ്യക്ഷത വഹിക്കും. സ്വാഗത സംഘം കണ്‍വീനര്‍ അബ്ദുല്‍ ഹക്കീം ഹുദവി ഇര്‍ഷാദി സ്വാഗതം പറയും. എസ്.വൈ.എസ് ജില്ലാ പ്രസിഡണ്ട് ടി.കെ പൂക്കോയ തങ്ങള്‍ ചന്തേര പ്രാര്‍ത്ഥന നടത്തും. പ്രൊഫ. കെ. ആലിക്കുട്ടി മുസ്ലിയാര്‍ അനുഗ്രഹ ഭാഷണവും, മാലിക്ദിനാര്‍ ഖത്തീബ് അബ്ദുല്‍ മജീദ് ബാഖവി മുഖ്യ പ്രഭാഷണവും നടത്തും. ഖാസി ത്വാഖ അഹമ്മദ് മുസ്ലിയാര്‍, യു.എം അബ്ദുല്‍ റഹ്മാന്‍ മൗലവി, നജ്മുദ്ദീന്‍ തങ്ങള്‍ അല്‍ അമാനി ഹൈദ്രോസി പ്രസംഗിക്കും. ജാബിര്‍ ഹുദവി ചാനടുക്കും പദ്ധതി അവതരിപ്പിക്കും.
Post a Comment
0 Comments