Type Here to Get Search Results !

Bottom Ad

യൂത്ത് ലീഗ് കളക്ട്രേറ്റ് മാര്‍ച്ച്: ഉദുമ മണ്ഡലത്തില്‍ നിന്ന് 500 പേര്‍ പങ്കെടുക്കും


മേല്‍പറമ്പ് (www.evisionnews.in): പിണറായി സര്‍ക്കാറിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ റേഷന്‍, പെന്‍ഷന്‍, പോലിസ് രാജ് എന്ന മുദ്രാവാക്യം ഉയര്‍ത്തി ജനുവരി 18 ന് ജില്ല യൂത്ത് ലീഗ് നടത്തുന്ന കളക്ട്രേറ്റ് മാര്‍ച്ചില്‍ ഉദുമ മണ്ടലത്തില്‍ അഞ്ഞൂര്‍ പ്രവര്‍ത്തകരെ പങ്കെടുപിക്കാന്‍ മുസ്ലിം യൂത്ത് ലീഗ് ഉദുമ മണ്ടലം പ്രവര്‍ത്തക സമിതി യോഗം തീരുമാനിച്ചു. മാര്‍ച്ചിന്റെ പ്രചരണാര്‍ത്ഥം പഞ്ചായത്ത്തല സംഘമങ്ങളും ശാഖ തല പര്യടവും നടത്തും.

പ്രസിഡണ്ട് ഹാരിസ് തൊട്ടി അദ്ധ്യക്ഷത വഹിച്ചു. യൂത്ത് ലീഗ് ജില്ല ജനറല്‍ സെക്രട്ടറി ടി.ഡി കബീര്‍ തെക്കില്‍ ചര്‍ച്ച ഉദ്ഘാടനം ചെയ്തു. മണ്ഡലം ജനറല്‍ സെക്രട്ടറി റഊഫ് ബായിക്കര സ്വാഗതം പറഞ്ഞു. ജില്ല വൈസ് പ്രസിഡണ്ട് മന്‍സൂര്‍ മല്ലത്ത്, ജില്ല നിരീക്ഷകന്‍ സഡ് എ കയ്യാര്‍, പ്രസംഗിച്ചു.

അബാസ് കൊളച്ചപ്പ്, നിസാര്‍ തങ്ങള്‍, മന്‍സൂര്‍ കൊറ്റുമ്പ, എം.ബി ഷാനവാസ് , കാദര്‍ ആലൂര്‍, സിറാജ് പടിഞ്ഞാര്‍, മുഹമ്മദലി മഠം, ദാവൂദ് പളളി പുഴ, ജാഫര്‍ കൊവ്വല്‍, കെ.എ യൂസഫ് , കെ.എം.എ റഹ്മാന്‍, ലത്തീഫ് ഇടനിര്‍, മൊയ്തു തൈര, നസീര്‍ കുവ്വത്തൊട്ടി, ജാഹര്‍ ഉദുമ സംബന്ധിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad