കാസര്‍കോട് (www.evisionnews.in): അനധികൃതമായി പുഴ മണല്‍ ശേഖരിച്ച് ചാക്കുകെട്ടുകളിലാക്കി വാനിലും ഓട്ടോയിലും കടത്താന്‍ ശ്രമിക്കുന്നതിനിടെ പോലീസ് പിടിച്ചു. ഓട്ടോ റിക്ഷയും ഓമ്‌നിവാനും കസ്റ്റഡിയിലെടുത്തു. വ്യാഴാഴ്ച പുലര്‍ച്ചെ നാലരയോടെ മൊഗ്രാല്‍ പുത്തൂര്‍ പടിഞ്ഞാര്‍ കടവില്‍ വെച്ചാണ് അനധികൃത മണല്‍ കടത്ത് പിടിച്ചത്. പൊലീസിനെ കണ്ടതോടെ രണ്ട് പേര്‍ വണ്ടികളും മണലും ഉപേക്ഷിച്ച് രക്ഷപ്പെടുകയായിരുന്നു.
keywords:kasaragod-mogral-puthur-sand-smuggling-police-custody
Post a Comment
0 Comments