Type Here to Get Search Results !

Bottom Ad

പെട്രോള്‍ പമ്പില്‍ 2000ത്തിന്റെ കള്ളനോട്ട്; ചെറുവത്തൂരില്‍ ലോറി ഡ്രൈവര്‍ പിടിയില്‍

ചെറുവത്തൂര്‍ (www.evisionnews.in): പെട്രോള്‍ പമ്പില്‍ കള്ളനോട്ടുമായി എത്തിയ ലോറി ഡ്രൈവര്‍ പിടിയില്‍. വ്യാഴാഴ്ച രാത്രി ദേശീയ പാതയില്‍ പിലിക്കോട് മട്ടലായിയിലെ പെട്രോള്‍ പമ്പിലാണ് സംഭവം. ഭോപ്പാലില്‍ നിന്നും എറണാകുളത്തേക്ക് പോവുകയായിരുന്ന നാഷണല്‍ പെര്‍മിറ്റ് ലോറിയുടെ ഡ്രൈവറെയാണ് രണ്ടായിരം രൂപയുടെ കള്ളനോട്ടുമായി ചന്തേര പോലീസ് പിടികൂടിയത്. പെട്രോള്‍ പമ്പില്‍ നിന്ന് ഇന്ധനം നിറച്ച് നല്‍കിയതായിരുന്നു പണം. സംശയം തോന്നിയ പെട്രോള്‍ പമ്പ് ജീവനക്കാരന്‍ പരിശോധിച്ചപ്പോഴാണ് കള്ളനോട്ടാണെന്ന് തെളിഞ്ഞത്. ഉടന്‍ തന്നെ ഹൈവേ പോലീസിന് വിവരം അറിയിച്ച് അവരെത്തി ഡ്രൈവറെ കസ്റ്റഡിയിലെടുത്തു. പിന്നീട് ചന്തേര പോലീസിന് കൈമാറി. സംഭവത്തെക്കുറിച്ച് കൂടുതല്‍ അന്വേഷണം നടത്തിവരികയാണെന്ന് പോലീസ് പറഞ്ഞു. അതേ സമയം വാഹന മുതലാളി തന്നതാണ് പണമെന്ന് ഡ്രൈവര്‍ മൊഴി നല്‍കിയിട്ടുണ്ട്.


keywords:kasaragod-cheruvathur-fake-currency-petrol-pump-lori-driver-arrest

Post a Comment

0 Comments

Top Post Ad

Below Post Ad