കാഞ്ഞങ്ങാട്:(www.evisionnews.in) കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലെ ഹെഡ്നഴ്‌സ് വി.എ.മേരി ക്കുട്ടി 26 കൊല്ലത്തെ സേവനത്തിന് ശേഷം ജനുവരി 31 ന് സര്‍വ്വീസില്‍ നിന്ന് വിരമിക്കും.2007 ല്‍ സംസ്ഥാന സര്‍ക്കാരിന്റെ ബെസ്റ്റ് നഴ്‌സ് അവാര്‍ഡ് ലഭിച്ചു. 2012 മുതല്‍ ഇന്‍ഫെക്ഷന്‍ കണ്‍ട്രോള്‍ നഴ്‌സിന്റെ ചുമത ലയും നിര്‍വ്വഹിച്ചുവരികയായിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളേജ്, കാസര്‍കോട് ജനറല്‍ ആശുപത്രി, പനത്തടി പ്രാഥമിക ആരോഗ്യ കേന്ദ്രം എന്നി വിടങ്ങളിലും സേവനമനുഷ്‌ടിച്ചു. ഇറിഗേഷന്‍ വകുപ്പില്‍ നിന്നും റിട്ടയര്‍ ചെയ്ത ജൂനിയര്‍ സൂപ്രണ്ട് ചെമ്മട്ടംവയല്‍ ആലൈയിലെ എം.എം.തോമ സിന്റെ ഭാര്യയാണ്. ബാംഗ്ലൂര്‍ റമിഡിയോ കമ്പനിയില്‍ മെക്കാനിക്കല്‍ എഞ്ചി നീ യറായ ടിമി തോമസ്, കര്‍ണ്ണാടക ധാര്‍വാഡില്‍ എം.എസ്.സി വിദ്യാര്‍ത്ഥിനി യായ ടിനുതോമസ് എന്നിവരാണ് മക്കള്‍.keywords-kanhnagad-district hospital-head nurse-va merykutty-retirement
Post a Comment
0 Comments