കാസർകോട്:(www.evisionnews.in)ഫെബ്രുവരി 8 മുതൽ കൊച്ചിയിലും ആലപ്പുഴ യിലുമായി നടക്കുന്ന അന്തർ സംസ്ഥാന മത്സരത്തിലേക്കുള്ള അണ്ടർ 23 കേരളാ വനിതാ ടീമിലേക്ക് കാസർകോട് ജില്ലാ അണ്ടർ 19 വനിതാ ക്യാപ്റ്റൻ ദിവ്യ ഗണേഷിനെ കേരളാ ക്രിക്കറ്റ് അസോസിയേഷൻ തെരഞ്ഞെടുത്തു. നേരെത്തെ അണ്ടർ 19 കേരളാ വനിതാ ടീമിലും അംഗമായിരുന്നു. 20-20 കേരളാ സീനിയർ ടീമിൽ റിസെർവായിരുന്നു. കാഞ്ഞങ്ങാട് സ്വദേശിനിയായ ദിവ്യ കേരളാ ക്രിക്കറ്റ് അസോസിയേഷന്റെ വയനാട്ടിലെ സീനിയർ വനിതാ ക്രിക്കറ്റ് അക്കാദ മ യിലെ വിദ്യാർത്ഥിയാണ്.
keywords-kanhangad-divya ganesh-selected under 23 kerala cricket team

Post a Comment
0 Comments