Type Here to Get Search Results !

Bottom Ad

നോട്ട് നിരോധനം: ശനിയാഴ്ച 31 കേന്ദ്രങ്ങളില്‍ യൂത്ത് ലീഗ് ക്യൂ വലയം തീര്‍ക്കും

കാസര്‍കോട് (www.evisionnews.in): നോട്ട് നിരോധനത്തിലൂടെ ജനങ്ങള്‍ അനുഭവിക്കുന്ന ദുരിതം കേന്ദ്രസര്‍ക്കാറിനെ ബോധ്യപ്പെടുത്തുന്നതിന് സംസ്ഥാന വ്യാപകമായി ജനുവരി ഏഴിന് യൂത്ത് ലീഗ് നടത്തുന്ന 'ക്യൂ' വലയം ജില്ലയില്‍ 33 കേന്ദ്രങ്ങളില്‍ സംഘടിപ്പിക്കാന്‍ ജില്ലാ നേതൃയോഗം തീരുമാനിച്ചു. പ്രസിഡണ്ട് അഷ്‌റഫ് എടനീര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ടി.ഡി കബീര്‍ തെക്കില്‍ സ്വാഗതം പറഞ്ഞു. മുസ്ലിം ലീഗ്, യൂത്ത് ലീഗ് നേതാക്കളും സാംസ്‌കാരിക രംഗത്തെപ്രമുഖരും സംബന്ധിക്കും.

നോട്ട് നിരോധനത്തിനു ശേഷം രാജ്യത്തെ ജനങ്ങള്‍ സ്വന്തം പണംപിന്‍വലിക്കാനായി എ.ടി.എമ്മിനും ബാങ്കുകള്‍ക്കും മുമ്പില്‍ ഇപ്പോഴും ക്യൂവിലാണ്. 50 ദിവസങ്ങള്‍ കൊണ്ട് പ്രശ്‌ന പരിഹാരമുണ്ടാകുമെന്ന പ്രധാനമന്ത്രിയുടെ പ്രഖ്യാപനം ജലരേഖയായ സാഹചര്യത്തിലാണ് യൂത്ത് ലീഗ് വേറിട്ട സമരത്തിന് മുമ്പോട്ട് വന്നത്. സംസ്ഥാന സെക്രട്ടറി എ.കെ.എം അഷ്‌റഫ്, ഹാരിസ് പട്‌ള, മന്‍സൂര്‍ മല്ലത്ത്, എം.എ നജീബ്, സെഡ്.എ കയ്യാര്‍, അസീസ് കളത്തൂര്‍, നൗഷാദ് കൊത്തിക്കാല്‍ പ്രസംഗിച്ചു. സൈഫുള്ള തങ്ങള്‍, ഷംസുദ്ധീന്‍ കൊളവയല്‍, ഗോള്‍ഡന്‍ റഹ്മാന്‍, സിദ്ദീഖ് സന്തോഷ് നഗര്‍, റൗഫ് ബായിക്കര, കെ.കെ ബദ്‌റുദ്ദീന്‍, സഹീദ് വലിയപറമ്പ്, അബ്ബാസ് കൊളച്ചെപ്പ് ചര്‍ച്ചയില്‍ പങ്കെടുത്തു.

Post a Comment

0 Comments

Top Post Ad

Below Post Ad