Type Here to Get Search Results !

Bottom Ad

പെരിയാട്ടടുക്കത്തെ വീട്ടമ്മയുടെ കൊലപാതകം:പോലീസ് അന്വേഷണം തുടങ്ങി


പെരിയാട്ടടുക്കം (www.evisionnews.in): തനിച്ച് താമസിക്കുന്ന വീട്ടമ്മയെ കഴുത്ത് മുറുക്കി കൊലപ്പെടുത്തിയ സംഭവത്തില്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. പെരിയാട്ടടുക്കം കാട്ടിയടുക്കം മുനിക്കലിലെ പരേതനായ പക്കീരന്റെ ഭാര്യ ദേവകിയാ(68)ണ് കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച വൈകിട്ട് അഞ്ചരയോടെയാണ് മൃതദേഹം കണ്ടത്. സമീപത്തെ വീട്ടില്‍ കഴിയുന്ന മൂത്തമകന്‍ ശ്രീധരനാണ് ദേവകിയെ മരിച്ചുകിടക്കുന്നത് കണ്ടത്. ഓടിട്ട വീടിന്റെ അടുക്കളവാതില്‍ അകത്ത് നിന്ന് പൂട്ടിയ നിലയിലായിരുന്നു. മുന്‍വശത്തെ വാതില്‍ പകുതി തുറന്ന നിലയിലുമായിരുന്നു. 

വിവരമറിഞ്ഞ് ജില്ലാ പോലീസ് മേധാവി കെ.ജി സൈമണ്‍, ഡി.വൈ.എസ്.പി കെ. ദാമോദരന്‍ എന്നിവരുടെ നേതൃത്വത്തില്‍ സ്ഥലത്തെത്തി പരിശോധന നടത്തി. ഇന്ന് രാവിലെ ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ധരും പരിശോധനക്കെത്തി.




keywords-periyattadukkam-old age women-marder-started case enquary

Post a Comment

0 Comments

Top Post Ad

Below Post Ad