Type Here to Get Search Results !

Bottom Ad

പ്രവാസികളുടെ സുരക്ഷക്ക് മുന്‍ഗണന നല്‍കും; പ്രധാനമന്ത്രി നരേന്ദ്ര മോദി


ബംഗളൂരു (www.evisionnews.in): ബംഗളൂരുവില്‍ നടക്കുന്ന പ്രവാസി ഭാരതീയ സമ്മേളനം പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. മുപ്പത് മില്യണ്‍ വരുന്ന ഇന്ത്യക്കാരാണ് രാജ്യത്തിന് പുറത്ത് താമസിക്കുന്നത്. സര്‍ക്കാര്‍ ഇവരെ ബഹുമാനിക്കുന്നു. അവര്‍ രാജ്യത്തിനായി നല്‍കിയ സേവനങ്ങളുടെ മുന്‍നിര്‍ത്തി കൊണ്ടാണ് അവര്‍ ബഹുമാനം അര്‍ഹിക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. തന്റെ സര്‍ക്കാര്‍ പ്രവാസികള്‍ക്ക് മുന്‍ഗണന നല്‍കുമെന്നു അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

ലോകത്ത് വിവിധ ഭാഗങ്ങളിലെ ഇന്ത്യന്‍ എംബസികള്‍ക്ക് ആ രാജ്യങ്ങളിലെ ഇന്ത്യന്‍ പൗരന്‍മാരുടെ സുരക്ഷിതത്വം ഉറപ്പാക്കാനുള്ള നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. വിദേശകാര്യ വകുപ്പ് മന്ത്രി സുഷമാ സ്വരാജും പ്രവാസികളുടെ സുരക്ഷ ഉറപ്പാക്കുന്നതില്‍ ശ്രദ്ധാലുവാണെന്നും അദ്ദേഹം പറഞ്ഞു. ആവശ്യമായ സന്ദര്‍ഭങ്ങളില്‍ എത്രയും വേഗത്തില്‍ പ്രവാസികള്‍ക്ക് സേവനം ലഭ്യമാക്കുക എന്നതാണ് സര്‍ക്കാര്‍ നയമെന്നും മോദി പറഞ്ഞു. എകദേശം 69 മില്യണ്‍ ഡോളറാണ് പ്രതിവര്‍ഷം പ്രവാസികള്‍ രാജ്യത്തിന് നല്‍കുന്നത്. ഇന്ത്യയിലെ യുവാക്കള്‍ക്ക് വിദേശങ്ങളില്‍ ജോലി ലഭിക്കുന്നതിനായി പ്രവാസി കൗശല്‍ യോജന എന്ന പദ്ധതി ആരംഭിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്തെ യുവാക്കള്‍ രാജ്യത്തിന്റെ വികസനത്തിനായി സമയവും കഴിവും ഉപയോഗിക്കണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു. നേരിട്ടുള്ള വിദേശ നിക്ഷേപം വികസനത്തിനുള്ള ആദ്യത്തെ പടിയാണെന്ന് മോദി പറഞ്ഞു.

Post a Comment

0 Comments

Top Post Ad

Below Post Ad