മഞ്ചേശ്വരം (www.evisionnews.in): മീഞ്ച ഗ്രാമപഞ്ചായത്തിലെ 11-ാം വാര്‍ഡായ മജിബയല്‍ ഉപതെരഞ്ഞെടുപ്പില്‍ സി.പി.ഐ സ്ഥാനാര്‍ത്ഥി പി. ശാന്താരാമ ഷെട്ടി 133 വോട്ടിന്റെ ഭൂരിപക്ഷത്തിന് വിജയിച്ചു. ബി.ജെ.പി സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് ജയിച്ച യശോദ മരണപ്പെട്ടതിനെ തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. ബി.ജെ.പി സ്ഥാനാര്‍ത്ഥിയായി താമര ചിഹ്നത്തില്‍ ചന്ദ്രഹാസ ആള്‍വ, മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥിയായി ഏണി ചിഹ്നത്തില്‍ ഹസന്‍ കുഞ്ഞി, സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി നക്ഷത്രം ചിഹ്നത്തില്‍ ശാന്താരാമ ഷെട്ടിയുമാണ് എന്നിവരാണ് ജനവിധി തേടിയത്. ബുധനാഴ്ചയാണ് തെരഞ്ഞെടുപ്പ് നടന്നത്.

Post a Comment
0 Comments