കാസര്‍കോട് (www.evisionnews.in): താലൂക്ക ്ഓഫീസ് വളപ്പിലെ കൂറ്റന്‍ മരത്തിന്റെ ചില്ലയൊടിഞ്ഞു വീണ് റോഡ് സൈഡില്‍ നിറുത്തിയിട്ടിരുന്ന രണ്ടു കാറുകള്‍ക്കു കേടുപാടു സംഭവിച്ചു. വ്യാഴാഴ്ച വൈകുന്നേരം മൂന്നരമണിയോടെയാണ് സംഭവം. കൂറ്റന്‍ മരത്തിന്റെ രണ്ടുവലിയ ശാഖകള്‍ പൊട്ടി വീഴുകയായിരുന്നു. പുത്തന്‍ ഹോണ്ട സിറ്റികാറിന്റെ മുന്‍ഭാഗം കാര്യമായി തകര്‍ന്നു. മറ്റൊരു ആള്‍ട്ടോ കാറും ഭാഗികമായി തകര്‍ന്നു. വിവരമറിഞ്ഞ് ഫയര്‍ഫോഴ്‌സെത്തി മരം മുറിച്ചു.

Post a Comment
0 Comments