Type Here to Get Search Results !

Bottom Ad

കോട്ടുമല ഉസ്താദ് അനുസ്മരണ സംഗമം നടത്തി


പുത്തിഗെ (www.evisionnews.in): കളത്തൂര്‍ ഖാസി നഗറിലെ ടി.കെ.എം ബാവ മുസ്ലിയാര്‍ അക്കാദമിയില്‍ സമസ്ത കേരള ഇസ്ലാംമത വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ സെക്രട്ടറിയായിരുന്ന കോട്ടുമല ടി.എം ബാപ്പു മുസ്ലിയാരുടെ അനുസ്മരണവും ദിഖ്‌റ്-ദുആ മജ്‌ലിസും സംഘടിപ്പിച്ചു.

അബ്ബാസ് ഫൈസി പുത്തിഗെയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന പരിപാടി സിറാജ് ഫൈസി ചേരാലിന്റെ സ്വാഗതത്തോടെ തായലങ്ങാടി ജുമാ മസ്ജിദ് മുദരിസ് നാസര്‍ ഫൈസി അംഗഡിമുഗര്‍ ഉദ്ഘാടനം ചെയ്തു.

റഫീഖ് ദാരിമി കട്ടത്തടുക്ക, മൂസ ഹാജി ബന്ദിയോട്, ടി.കെ ഇസ്മായില്‍ ഹാജി കണ്ണൂര്‍, കണ്ടത്തില്‍ മുഹമ്മദ് ഹാജി, ആമു ഹാജി കണ്ണൂര്‍, എച്ച്.എ അബ്ദുല്ല അംഗഡിമുഗര്‍, മുഹമ്മദ് ഹാജി അപ്‌സറ, ഷംസുദ്ധീന്‍ പാടലടുക്ക, ഇസ്മായില്‍ ഹാജി നഗര്‍ സംബന്ധിച്ചു. ഷാഫി ഹാജി അപ്‌സറ നന്ദി പറഞ്ഞു.

Post a Comment

0 Comments

Top Post Ad

Below Post Ad