Type Here to Get Search Results !

Bottom Ad

പുതിയ സംഘടന സിനിമയ്ക്കു വേണ്ടിയുള്ള നല്ല കൂട്ടായ്മ: നടന്‍ ദിലീപ്

കൊച്ചി (www.evisionnews.in): പുതിയ സംഘടന സിനിമയ്ക്കു വേണ്ടിയുള്ള നല്ല കൂട്ടായ്മയാണെന്ന് നടന്‍ ദിലീപ്. സിനിമാശാലകള്‍ ഇനി അടച്ചിടരുത്. തിയറ്ററുകളില്‍ സിനിമ ഉണ്ടാകണമെന്ന് ആഗ്രഹിക്കുന്ന എല്ലാ തിയറ്റര്‍ ഉടമകളും യോഗത്തിനെത്തിയിട്ടുണ്ട്. മലയാള സിനിമയില്‍ ഇനി മുന്നോട്ടുള്ള കാര്യങ്ങളില്‍ ഈ സംഘടനയാകും ഉണ്ടാകുക. എക്‌സിബിറ്റേഴ്‌സ് ഫെഡറേഷനില്‍നിന്നടക്കം തിയറ്റര്‍ ഉടമകളെ സംഘടിപ്പിച്ചു നിര്‍മാതാക്കളുടെയും വിതരണക്കാരുടെയും നേതൃത്വത്തിലാണു പുതിയ സംഘടന. ഇതിനായുള്ള യോഗത്തിനു മുന്നോടിയായാണു ദിലീപും സംവിധായകന്‍ സിദ്ധിഖും മാധ്യമങ്ങളെ കണ്ടത്.


എക്‌സിബിറ്റേഴ്‌സ് ഫെ!ഡറേഷന്‍ എന്ന സംഘടന പൊളിക്കാന്‍ താന്‍ അതിനകത്ത് ഉള്ളയാളല്ല. സിനിമയെ സ്‌നേഹിക്കുന്നയാളാണ്. കാര്യമില്ലാത്ത കാര്യത്തിനു സിനിമാശാലകള്‍ അടയ്ക്കുന്ന പ്രവണത ശരിയല്ല. ന്യായത്തിന്റെ കൂടെ നില്‍ക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു. മുഴുവന്‍ മലയാള സിനിമ പ്രവര്‍ത്തകരും ഇക്കാര്യത്തില്‍ ഒറ്റക്കെട്ടാണ്. നിരവധി സിനിമകള്‍ ഇറങ്ങുമ്പോള്‍ അതില്‍ വളരെക്കുറവാണ് വിജയിക്കുന്നത്. നല്ല രീതിയിലുള്ള തീരുമാനം വരാനാണ് എല്ലാവരും ആഗ്രഹിക്കുന്നത് ദിലീപ് കൂട്ടിച്ചേര്‍ത്തു.


മലയാള സിനിമയെ സംബന്ധിച്ച് ഏറ്റവും നല്ല കാലഘട്ടമായിരുന്നു 2016. ആ വര്‍ഷം അവസാനം ഉണ്ടായ സമരം ദുരന്തമാണെന്നു സംവിധായകന്‍ സിദ്ധിഖ് പറഞ്ഞു. വളരെയേറെ സമയം ചെലവിട്ടു നിര്‍മിക്കുന്ന സിനിമകളാണു തിയറ്ററുകളില്‍ വരുന്നത്. തിയറ്റര്‍ ഉടമകള്‍ക്ക് ഈ സിനിമയല്ലെങ്കില്‍ അടുത്ത സിനിമ വരും. സംവിധായകരുടെയും നിര്‍മാതാക്കളുടെ പ്രശ്‌നം അവര്‍ മനസ്സിലാക്കുന്നില്ലെന്നും സിദ്ദിഖ് ചൂണ്ടിക്കാട്ടി.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad