ന്യൂഡല്‍ഹി : (www.evisionnews.in)ഇന്ത്യയ്ക്ക് ഏകദിന, ട്വന്റി20 ലോകകപ്പ് കിരീടങ്ങള്‍ നേടിത്തന്ന മഹേന്ദ്രസിങ് ധോണി ക്യാപ്റ്റന്‍ സ്ഥാനം ഒഴിഞ്ഞു. ഇംഗ്ലണ്ടിനെതിരായ ഏകദിന, ട്വന്റി പരമ്പരയ്ക്കുള്ള ടീമിനെ നാളെ പ്രഖ്യാപിക്കാനിരിക്കെയാണ് അപ്രതീക്ഷിതമായി ധോണി ക്യാപ്റ്റന്‍ സ്ഥാനം ഒഴിഞ്ഞത്. പുതിയ ക്യാപ്റ്റന് കീഴില്‍ ധോണി ടീമില്‍ തുടരുമെന്ന് ബിസിസിഐ അറിയിച്ചു. 2014 ഡിസംബറില്‍ ഓസ്‌ട്രേലിയയ്‌ക്കെതിരായ പരമ്പരയ്ക്കിടെ ടെസ്റ്റ് ക്യാപ്റ്റന്‍ സ്ഥാനവും ഒഴിഞ്ഞ് ധോണി ആരാധകരെ ഞെട്ടിച്ചിരുന്നു.
ജാര്‍ഖണ്ഡിലെ റാഞ്ചി സ്വദേശിയായ മുപ്പത്തിത്തഞ്ചുകാരന്‍ ധോണി ഇന്ത്യയെ നയിച്ച ആദ്യ വിക്കറ്റ് കീപ്പറാണ്. ഏകദിനത്തിലും ടെസ്റ്റിലും ട്വന്റി20യിലും ഇന്ത്യയ്ക്ക് ഏറ്റവും കൂടുതല്‍ വിജയങ്ങള്‍ നേടിത്തന്ന നായകനുമാണ് ധോണി. ടെസ്റ്റിലും ഏകദിനത്തിലും ട്വന്റി20യിലും ഇന്ത്യയെ ലോക റാങ്കിങ്ങില്‍ ഒന്നാമതെത്തിച്ചു. 2011ല്‍ ഇന്ത്യ ഏകദിന ലോകകപ്പ് കിരീടം നേടുമ്പോള്‍ ഫൈനലിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടത് ധോണിയായിരുന്നു. കഴിഞ്ഞ 40 വര്‍ഷത്തിനിടെ ഓസ്‌ട്രേലിയയ്‌ക്കെതിരെ ടെസ്റ്റ് പരമ്പര തൂത്തുവാരുന്ന ആദ്യ ടീമായി ഇന്ത്യ മാറിയതും ധോണിക്ക് കീഴിലാണ്.

Post a Comment
0 Comments