കാസർകോട്: (www.evisionnews.in)അന്തരിച്ച മുസ്ലിം ലീഗ് നേതാവും മുന്‍ എംപിയുമായിരുന്നു ഹമീദലി ഷംനാടിന്റെ മൃതദേഹം ശനിയാഴ്ച ഉച്ചയ്ക്ക് 12.30 ന് തായലങ്ങാടി ഖിളര്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനിൽ ഖബറടക്കും. മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ അടക്കമുള്ള നേതാക്കള്‍ സംബന്ധിക്കും .പ്രിയനേതാവിന്റെ മരണവിവരമറിഞ്ഞ് അവസാനമായി ഒരു നോക്കുകാണാന്‍ നിരവധി പേരാണ് ഹമീദലി ഷംനാടിന്റെ വസതിയിലേക്ക് ഒഴുകിയെത്തുന്നത്. അന്തിമോപചാരമർപ്പിക്കാനായി ലീഗ് നേതാക്കളും ജില്ലയിലെ സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖരുമടക്കം നിരവധി പേരാണ് എത്തിക്കൊണ്ടിരിക്കുന്നത്.
keywords-hameedali shammad-thayilangad khilar juma masjid

Post a Comment
0 Comments