Type Here to Get Search Results !

Bottom Ad

ബെംഗളൂരുവില്‍ യുവതിക്ക് നേരെ വീണ്ടും ലൈംഗികാതിക്രമം; ദൃശ്യങ്ങള്‍ സിസിടിവിയില്‍



ബെംഗളൂരു: (www.evisionnews.in) ഇന്ത്യയുടെ ഐടി നഗരമായ ബെംഗളൂരുവില്‍ യുവതിക്ക് നേരെ വീണ്ടും അതിക്രമം. അക്രമിയുടെ ദൃശ്യങ്ങള്‍ സിസിടിവില്‍ പതിഞ്ഞു. ബെംഗളൂരുവിലെ കെജി ഹള്ളിയിലാണ് സംഭവം. ലൈംഗികാതിക്രമത്തിന് ഇരയായെന്നു കാണിച്ച് യുവതി പൊലീസില്‍ പരാതി നല്‍കി. ഇതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. പുതുവല്‍സരാഘോഷങ്ങള്‍ക്കിടെ ബെംഗളൂരുവില്‍ സ്ത്രീകള്‍ ചൂഷണത്തിന് ഇരയായെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെയാണ് പുതിയ സംഭവവും.

വെള്ളിയാഴ്ച പുലര്‍ച്ചെ ബസ്റ്റോപ്പിലേക്ക് നടന്നുപോകുന്നതിനിടെയാണ് അതിക്രമം ഉണ്ടായതെന്നാണ് പെണ്‍കുട്ടിയുടെ പരാതി. ഒരാള്‍ തന്നെ പിന്തുടര്‍ന്നു കയ്യേറ്റത്തിനു ശ്രമിച്ചു. തെരുവുപട്ടികള്‍ കുരച്ചപ്പോള്‍ അടുത്ത വീടുകളില്‍ ഉള്ളവര്‍ പുറത്തേക്കു വരുമെന്ന് ഭയന്ന് അക്രമി ഓടിപ്പോവുകയായിരുന്നുവെന്നാണ് മൊഴി. യുവതിയുടെ ചുണ്ടിനും നാവിനും കൈയ്ക്കും കാല്‍വിരലുകള്‍ക്കും പരുക്കേറ്റെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. പെണ്‍കുട്ടിയെ ആശുപത്രിയിലേക്ക് മാറ്റി.

Post a Comment

0 Comments

Top Post Ad

Below Post Ad