കുമ്പള :(www.evisionnews.in) സമസ്ത പ്രസിടണ്ടുമാരായിരുന്ന താജുല്‍ ഉലമ സയ്യിദ് അബ്ദുല്‍ റഹ്മാന്‍ അല്‍ ബുഖാരി, നൂറുല്‍ ഉലമ എം.എ അബ്ദുല്‍ ഖാദിര്‍ മുസ്ലിയാര്‍ എന്നിവരുടെ ആണ്ട് നേര്‍ച്ചയും ബുര്‍ദ മജ്‌ലിസും ഏദിന മത പ്രഭാഷണവും ജനുവരി 10 (ചൊവ്വ), 11(ബുധന്‍) തിയ്യതികളില്‍ നടക്കും. ഉളുവാര്‍ യൂണിറ്റ് കേരള മുസ്ലിം ജമാഅത്ത്, എസ്.വൈ.എസ്, എസ്.എസ്.എഫ് സംയുക്താഭിമുഖ്യത്തില്‍ ഉളുവാര്‍ ബായിക്കട്ടയില്‍ പ്രത്യേകം സജ്ജമാകിയ താജുല്‍ ഉലമ നഗറില്‍ നടക്കുന്ന പരിപാടിയില്‍ സിയാറത്ത്, പതാക ഉയര്‍ത്തല്‍, ഖത്മുല്‍ ഖുര്‍ആന്‍, ഉദ്ഘാടന സംഗമം, ബുര്‍ദ , ഖവാലി, നാത് അവതരണം, സാന്ത്വനം, ഉല്‍ബോധനം, കൂട്ട് പ്രാര്‍ത്ഥന, സമാപന സമ്മേളനം തുടങ്ങിയ പരിപാടികള്‍ നടക്കും.
10ന് രാവിലെ 9 മണിക്ക് ഉളുവാര്‍ സയ്യിദ് ഇസ്മായീല്‍ അല്‍ ബുഖാരി(ന.മ) മഖാം, കുമ്പോള്‍ സയ്യിദ് ഫസല്‍ പൂക്കോയ തങ്ങള്‍ (ന.മ)മഖാം, കട്ടത്തട്ക സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ തങ്ങള്‍(ന.മ) മഖാം സിയാറത്തുകളോടെ ദ്വിദിന പരിപാടികള്‍ക്ക് തുടക്കം കുറിക്കും. തുടര്‍ന്ന നഗരിയില്‍ സ്വാഗത സംഘം ചെയര്‍മാന്‍ അബ്ദുല്‍ റഹ്മാന്‍ സാഹിബ് പതാക ഉയര്‍ത്തും. വൈകിട്ട് അസര്‍ നിസ്‌കാരാനന്തരം ഖത്മുല്‍ ഖുര്‍ആന്‍ സംഗമവും മഗ്രിബ് നിസ്‌കാരാനന്തരം നാട്ടുകാരുടെ ബുര്‍ദ മജ്‌ലിസും നടക്കും. രാത്രി 8ന് പരിപാടിയുടെ ഔപചാരിക ഉദ്ഘാടനം സമസ്ത കേന്ദ്ര മുശാവറ അംഗം ഖാസി ബേക്കല്‍ ഇബ്രാഹിം മുസ്ലിയാര്‍ നിര്‍വ്വഹിക്കും. മുഹിമ്മാത്ത് ജന.സെക്രട്ടറി ബി.എസ് അബ്ദുല്ല കുഞ്ഞി ഫൈസി അധ്യക്ഷത വഹിക്കും. ഉളുവാര്‍ സുന്നി സംഘ കുടുംബത്തിന്റെ പ്രഥമ സാന്ത്വനം ഭവന്‍ ദാറുല്‍ ഖൈര്‍ പദ്ധതിയുടെ പ്രഖ്യാപനം ഖാസി ബേക്കല്‍ ഇബ്രാഹിം മുസ്ലിയാര്‍ നടത്തും.
തുടര്‍ന്ന് നടക്കുന്ന ബുര്‍ദ മജ്‌ലിസിന് ഹാഫിള് സ്വാദിഖ് അലി ഗൂടല്ലൂര്‍, ശാഹിം ബാബു താനൂര്‍, നാസിഫ് കോഴിക്കോട്, അഫ്‌സല്‍ കണ്ണൂര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കും. മുഹീനുദ്ദീന്‍ ഖാദിരി ബംഗ്ലൂര്‍, ഉവൈസുല്‍ ഖാദിരി ബംഗ്ലൂര്‍ നാത് അവതരിപ്പിക്കും. എസ്.വൈ.എസ് കുമ്പള സോന്‍ ജന.സെക്രട്ടറി മൂസ സഖാഫി കളത്തൂര്‍, മുഹിമ്മാത്ത് ജനറല്‍ മാനേജര്‍ ഉമര്‍ സഖാഫി കര്‍ന്നൂര്‍, എസ്.വൈ.എസ് കുമ്പള സോന്‍ സെക്രട്ടറി അബ്ദുല്‍ കരീം ദര്‍ബാര്‍കട്ട, എസ്.വൈ.എസ് കുമ്പോള്‍ സര്‍ക്കിള്‍ പ്രസിഡന്റ് ലത്തീഫ് സഅദി, കേരള മുസ്ലിം ജമാഅത്ത് കുമ്പോള്‍ സര്‍ക്കിള്‍ പ്രസിഡന്റ് അബ്ബാസ് ഹാജി തുടങ്ങിയ പ്രസ്ഥാനിക നായകര്‍ സംബന്ധിക്കും.
11ന് രാത്രി 8 മണിക്ക് നടക്കുന്ന സമാപന സമ്മേളനം സയ്യിദ് ഹാമിദ് അന്‍വര്‍ സഖാഫിയുടെ പ്രാര്‍ത്ഥനയോടെ ആരംഭിക്കും. സമസ്ത താലൂക് സെക്രട്ടറി അബ്ദുല്‍ റഹ്മാന്‍ അഹ്‌സനിയുടെ അധ്യക്ഷതയില്‍ എസ്.വൈ.എസ് ജില്ല സെക്രട്ടറി മുഹമ്മദ് സഖാഫി പാത്തൂര്‍ ഉദ്ഘാടനം ചെയ്യും. പ്രമുഖ പ്രഭാഷകന്‍ നൗഫല്‍ സഖാഫി കളസ മുഖ്യ പ്രഭാഷണം നടത്തും. കേരള മുസ്ലിം ജമാഅത്ത് ജില്ല സെക്രട്ടറി സുലൈമാന്‍ കരിവെള്ളൂര്‍, സുന്നി ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ജില്ല പ്രസിഡന്റ് അഷ്‌റഫ് സഅദി അരിക്കാടി, എസ്,എസ്.എഫ് കാസര്‍കോഡ് ഡിവിഷന്‍ പ്രസിഡന്റ് ഷംസീര്‍ സൈനി, അബ്ദുല്‍ ഗഫൂര്‍ സഅദി ഉളുവാര്‍, ഹനീഫ് സഅദി കുമ്പോള്‍, സിദ്ദീക്ക് പി.കെ നഗര്‍, ലത്തീഫ് സഅദി ആരിക്കാടി തുടങ്ങിയ സുന്നി സംഘടന നേതാക്കള്‍ സംബന്ധിക്കും. സമാപന പ്രാര്‍ത്ഥനക്ക് എസ്.എസ്.എഫ് ജില്ല ഉപാധ്യക്ഷന്‍ സയ്യിദ് മുനീറുല്‍ അഹ്ദല്‍ തങ്ങള്‍ നേതൃത്വം നല്‍കും.
താജുല്‍ ഉലമ സ്മാരക സൗധത്തിന്റെ മൂന്നാം വാര്‍ഷിക ഭാഗമായി നാട്ടിലെ പാവപ്പെട്ട ഒരു സഹോദരന് വീട് നിര്‍മ്മിച്ച് നല്‍കാന്‍ തീരുമാനിചിട്ടുണ്ട്. ഉളുവാര്‍ സുന്നി സംഘടനകളുടെ ആസ്ഥാനമായി കഴിഞ്ഞ മൂന്ന് വര്‍ഷമായി ഉളുവാര്‍ താജുല്‍ ഉലമ സ്മാരക സൗധം പ്രവത്തിച്ചു വരികയാണ്. നിരവധി സാന്ത്വന പ്രവത്തനങ്ങളും, വിവാഹചികിത്സാ സഹായങ്ങളും ചെയ്ത് വരുന്നു.

Post a Comment
0 Comments